ദുൽഖർ വീട് മാറി താമസിക്കാത്തത് എന്ത് കൊണ്ട് !! ദുല്‍ഖറിന്‍റെ വാപ്പച്ചിയിഷ്ടം…..ഇന്ന് ഫാദേഴ്‌സ് ഡേ. സോഷ്യൽ മീഡിയയിലും മറ്റും അച്ഛൻ തനിക്ക് വേണ്ടി കൊണ്ട വെയിലിനെ കുറിച്ചും അച്ചനൊപ്പമുള്ള സെല്ഫിയുമായിയുമെല്ലാം ഭൂരിഭാഗം പേരും സജീവമാകുകയാണ്. മനോരമക്ക് നൽകിയ അഭിമുഖത്തിൽ ദുൽഖർ തന്റെ വാപ്പച്ചിയോടും വീടിനോടുമെല്ലാം ഉള്ള ഇഷ്ടത്തെ പറ്റി വാചാലനായിരുന്നു. ദുല്ഖറിന്റെ വാക്കുകൾ ഇങ്ങനെ…

‘ഞാൻ മമ്മൂട്ടി എന്ന നടന്റെ വലിയ ഫാനാണ്. മകൻ എന്നതുപോലെത്തന്നെ വലുതായി ഞാനതിനെയും കാണുന്നു. എന്നും മമ്മൂട്ടിയൊടൊപ്പം താമസിക്കാൻ ഭാഗ്യം ചെയ്ത ഫാനായതു കൊണ്ടുകൂടിയാണു ഞാൻ ഇപ്പോഴും വീടുമാറി താമസിക്കാൻ വൈകുന്നത്. ആദ്യ സിനിമയിൽ അഭിനയിക്കുമ്പോൾ മമ്മൂട്ടിയുടെ മകനാണെന്ന പേടി ഉള്ളിലുണ്ടായിരുന്നു. വാപ്പച്ചിയുടെ പേരു ചീത്തയാക്കുമോ എന്നായിരുന്നു പേടി. പക്ഷേ പിന്നീടു ‌അതിന്റെ പേരിൽ പേടിച്ചിട്ടില്ല. ഞാൻ അഭിനയിക്കണണെന്നു ഉമ്മച്ചിക്കു മനസിലെവിടെയോ ആഗ്രഹമുണ്ടായതായി പലപ്പോഴും തോന്നിയിട്ടുണ്ട്.

ജീവിതത്തിൽ ഏറെ പ്രിയപ്പെട്ടതും കാത്തിരിക്കുന്നതും വാപ്പച്ചിയോടൊപ്പമുള്ള യാത്രയാണ്്. എല്ലാ കൊല്ലവും യാത്ര പോകും. അപ്പോൾ വാപ്പച്ചി ‍ഞങ്ങളുടെതു മാത്രമാകും. കുറെ ഡ്രൈവ് ചെയ്യും, ഫോട്ടോയെടുക്കും, ഭക്ഷണം കഴിക്കും. ഒരിക്കലും അത്തരം യാത്രകൾ മുടക്കാറില്ല. നടനും താരവുമൊന്നുമല്ലാത്ത സഹപാഠിയായി മാത്രം വാപ്പച്ചി മാറുന്നതു കാണാൻ സന്തോഷമാണ്. എത്ര തിരക്കുണ്ടെങ്കിലും വീട്ടിലെ ഏതു കാര്യത്തിനും വാപ്പച്ചിവരും. എല്ലാ തിരക്കുകളും ഞങ്ങൾക്കുവേണ്ടി മാറ്റിവയ്ക്കുന്ന വാപ്പച്ചിയെ കണ്ടാണു ‍ഞാൻ വളർന്നത്. നമുക്കെല്ലാം സ്വാർഥതകളുണ്ടാകും. നമ്മുടെ മാത്രമായ ആവശ്യങ്ങളുണ്ടാകും. വാപ്പച്ചിക്കു അതില്ലെന്നു പലപ്പോഴും തോന്നാറുണ്ട്. രണ്ടു മണിക്കൂർ യാത്ര ചെയ്താൽ വീട്ടിലെത്താനാകുമെങ്കിൽ ഞാൻ ഹോട്ടലിൽ താമസിക്കാറില്ല. വീട്ടിലെത്താനൊരു വല്ലാത്ത ആഗ്രഹമാണ്്. അതു വാപ്പച്ചിയിൽനിന്നു കിട്ടിയതാണ്.’ ദുൽഖർ പറയുന്നു.

Comments are closed.