ദുൽഖറിനോപ്പം സിനിമ ചെയ്യണമെന്ന ആഗ്രഹവുമായി PK പ്രൊഡ്യൂസർ

0
29

DER

വിധു വിനോദ് ചോപ്ര എന്ന പേര് ഏവർക്കും സുപരിചിതമാണല്ലോ ..PK , 3 ഇഡിയറ്റ്സ് എന്ന എക്കാലത്തെയും മികച്ച പണംവാരി ചിത്രങ്ങൾ  കൊണ്ട്  ഇന്ത്യൻ ബോക്സ് ഓഫീസിനെ പ്രകമ്പനം കൊള്ളിച്ച പ്രൊഡ്യൂസർ. വെറും ഒരു പ്രൊഡ്യൂസർ മാത്രമല്ല വിധു ,അതിലുപരി മികച്ചൊരു ഡയറക്ടർ കൂടെ ആണ് .കാമോഷ് ,മിഷൻ കാശ്മീർ ,ഏകലവ്യ എന്നിങ്ങനെ സംവിധായകന്റെ മേലങ്കി അണിഞ്ഞ ചിത്രങ്ങൾ 10ൽ അധികം

.ഈ ഇടെ വിധു വിനോദ് ചോപ്ര കൊച്ചി മുസിരിസ് ബിനാലെ കാണാൻ എത്തിയിരുന്നു ..അതെ തുടർന്നു നൽകിയ ഒരു അഭിമുഖത്തിൽ അദ്ദേഹം മലയാളം സിനിമയെ കുറിച്ചും ഇവിടുത്ത താരങ്ങളെ പറ്റിയും എല്ലാം പറഞ്ഞിരുന്നു മലയാള സിനിമയെ വളരെയധികം ബഹുമാനിക്കുന്ന വിധു എടുത്തു പറഞ്ഞത് ഒരു പേര് ആണ് ..നമ്മുടെ കുഞ്ഞിക്ക ദുല്ഖര് സൽമാന്റെ പേര് ..ദുല്ഖറിന്റെ ചിത്രങ്ങൾ കാണാറുണ്ടെന്നു  തൻ ദുല്ഖറിന്റെ പ്രകടനം വളരെയധികം ഇഷ്ടപെടുന്നുണ്ടന്നും അദ്ദേഹം പറയുക ഉണ്ടായി ..ദുല്ഖറിനോടൊപ്പം ഒരു ചിത്രം ചെയുക എന്നത്‌ വിധുവിന്റെ ഒരു ആഗ്രഹമാണ് ..

ദുല്ഖറിന്റെ ഇപ്പോൾ ചിത്രികരണം നടക്കുന്ന ചിത്രവും ഒരു ബോളിവുഡ് ഡയറെക്ടറുടേത് ആണ് …ബിജോയ് നമ്പ്യാർ സംവിധാനം ചെയുന്ന സോളോ ആണ് ആ ചിത്രം