ദുല്‍ഖറുമായുള്ള കെമിസ്ട്രിക്ക് പിന്നിലുള്ള രഹസ്യം വെളിപ്പെടുത്തി നിത്യമേനോന്‍!!!

0
273

മലയാള സിനിമയിലാണ് നിത്യ മേനോൻ ഹരിശ്രീ കുറിച്ചത്. ആകാശ ഗോപുരം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറിയ നിത്യ പിന്നണിഡ് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികമാരിൽ ഒരാളായി ,ഒടുവിൽ മറ്റു സൗത്ത് ഇന്ത്യൻ ഭാഷകളിൽ അരങ്ങേറിയ നിത്യ അവിടെയെല്ലാം തിരക്കുള്ള താരമായി. ദുല്ഖര് സൽമാനുമൊത്തു ഉസ്താദ് ഹോട്ടല്‍, 100 ഡേയ്‌സ് ഓഫ് ലൗ, ഓകെ കണ്‍മണി എന്നി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചിട്ടുണ്ട്. ദുല്ഖറിന്റെയും തന്റെയും ഇടയിലുള്ള കെമിസ്ട്രിയെ പറ്റി താരം സ്റ്റാർ ആൻഡ് സ്‌റ്റൈലുമായി ഉള്ള അഭിമുഖത്തിൽ പറഞ്ഞതിങ്ങനെ.

മണിരത്നത്തിന്റെ ഓ.കെ കണ്‍മണിയില്‍ അഭിനയിക്കാന്‍ സാധിച്ചത് ഒരു ഭാഗ്യമായി തോന്നുന്നു.. അത് സ്വപ്നത്തിനും മേലെ ഉള്ള ഒന്നായിരുന്നു. ആ സെറ്റിൽ ആദ്യം എത്തിയപ്പോൾ ഞെട്ടിപോയി ഞാൻ.പട്ടാളക്യാമ്പ് പോലെയായിരുന്നു. എല്ലാവരും രാവിലെ 4 മണിക്ക് എഴുന്നേറ്റ് 5 മണിക്ക് സെറ്റില്‍ എത്തണംപിന്നെ രാവിലെയും വൈകുന്നേരവും ഷൂട്ടിങ്.

സിനിമാ സെറ്റിലെ പരിചയം മാത്രമേ എനിക്കും ദുലാറിനും ഇടയിലുള്ളു. എന്നാലും വര്‍ഷങ്ങള്‍ പരിചയമുള്ള കൂട്ടുകാരെപ്പോലെയാണ് ഞങ്ങള്‍. ഞങ്ങള്‍ക്കിടയില്‍ നല്ല സൗഹൃദമുണ്ട്.അതുകൊണ്ടുതന്നെ അതിനേക്കാള്‍ ആഴമുള്ള ബന്ധം സ്‌ക്രീനില്‍ കാണിക്കാന്‍ കഴിയാറുണ്ട്. അത് അതിശയകരമായ ഓൺസ്‌ക്രീൻ മാജിക്കാണ്