ദുല്‍ഖറിന്‍റെ ആദ്യ ബോളിവുഡ് ചിത്രം കർവാന്‍റെ ഷൂട്ട് പൂർത്തിയായി!!!

0
208

ദുല്‍ഖര്‍ സൽമാൻ എന്ന മലയാളികളുടെ അഭിമാന താരം ആദ്യമായി ബോളിവുഡിൽ അഭിനയിക്കുന്ന ചിത്രം കർവാന്റെ ഷൂട്ട് പൂർത്തിയായി. ഒരു റോഡ് മൂവി ആയി ഒരുങ്ങുന്ന ചിത്രത്തിന്റെ നിർമ്മാണം ബോളിവുഡിലെ പ്രശസ്ത നിർമ്മാതാവ് റോണി സ്ക്രീവാല ആണ്. ഇർഫാൻ ഖാൻ, മിഥില പലേക്കർ എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കർവാന്‍റെ ഷൂട്ട് പൂർത്തിയായ വിവരം നായികാ മിഥില പലേക്കർ ആണ് പ്രേക്ഷകരെ ട്വിറ്റെർ അക്കൗണ്ട് വഴി അറിയിച്ചത്. ഇര്ഫാനും ദുല്ഖറിനുമൊപ്പം സെൽഫി പങ്കു വച്ച് മിഥില ട്വീറ്റ് ചെയ്തത് ഇങ്ങനെയാണ്. ” ഷൂട്ട് അവസാനിച്ചതിനെ സെലിബ്രേഷനുകളിൽ ആണ്. ഇവരെ ഉൾപ്പെടുത്തി സെൽഫി എടുക്കാതിരിക്കുന്നത് എങ്ങനെയാണ്. ” എന്നാണ് മിഥില ട്വിറ്ററിൽ കുറിച്ചത്. വെബ് സീരീസുകളിലൂടെ ശ്രദ്ധേയയായ മിഥിലയുടെ ആദ്യ ചിത്രമാണ് കർവാൻ. കേരളത്തിലും ചിത്രത്തിന്റെ ഷൂട്ട് ഉണ്ടായിരുന്നു. ഒരു ബാംഗ്ലൂർ കഥാപാത്രമായി ആണ് ദുല്ഖര് എത്തുന്നത് ചിത്രത്തിൽ, മറ്റു സൗത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിലും ചിത്രത്തിന്റെ ഷൂട്ട് നടന്നിരുന്നു.

കൃഷ് സീരീസ് ചിത്രങ്ങളുടെ തിരക്കഥ ഒരുക്കിയ ആകർഷ് ഖുറാന ഒരുക്കുന്ന ചിത്രം, സൗത്ത് ഇന്ത്യൻ സംസ്ഥാങ്ങളിലൂടെ മുന്നേറുന്ന ഒരു റോഡ് മൂവി ആണ്.
യെഹ് ജവാനി ഹേ ദിവാനിക്ക് തിരക്കഥ ഒരുക്കിയ ഹുസൈൻ ദലാൽ ആണ് തിരക്കഥ രചിക്കുന്നത്.