ദുരിതാശ്വാസ ക്യാമ്പിലേക്ക് പോയ ലോറി തടഞ്ഞു…ഒരു ചായ കുടിച്ചു പോയാ മതി… വൈറലാകുന്ന കുറിപ്പ്എന്ത് മനുഷ്യന്മാരാണ്.. ഓരോ കഷ്ടതയുടെ കാലത്ത്, ഓരോ ദുരന്തമുഖത്തു പ്രതീക്ഷിക്കാത്ത ചിന്തിക്കാത്ത സ്ഥലങ്ങളിൽ നിന്നും മനുഷ്വത്വത്തിന്റെ കടൽ പരന്നു ഒഴുകുമ്പോൾ അറിയാതെ ആരായാലും പറഞ്ഞു പോകും. എന്ത് മനുഷ്യൻമാരാടോ.. ഇത് കേരളമാണ് തെക്കും വടക്കും അങ്ങനെ വകഭേദമില്ലാത്ത കേരളീയരുടെ നാട്.. സഹജീവികൾക്ക് സങ്കടം വരുമ്പോൾ അത് ഒപ്പാൻ ഓടിയെത്തുന്ന ഒരായിരം, അല്ല ലക്ഷകണക്കിന് കൈകൾ അതിവിടത്തെ പ്രത്യേകതയാണ്. മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന മണ്ണ്. സ്നേഹത്തിന്റെ മതം മാത്രമുള്ള മണ്ണ്..

കേരളം കഴിഞ്ഞ വര്ഷത്തിലേത് പോലെ തന്നെ വളരെ ബുദ്ധിമുട്ടേറിയ ഒരു സമയത്തിലൂടെ മുന്നോട്ട് പോകുകയാണ്. മഴ വിതച്ച കെടുതികളിൽപെട്ടു രണ്ടര ലക്ഷത്തോളം പേരാണ് ദുരിതാശ്വാസ ക്യാമ്പുകളിൽ അഭയം തേടിയത്. അവർക്ക് ആവശ്യത്തിന് ഭക്ഷണവും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കാൻ വേണ്ടി കേരളത്തിൽ അങ്ങോളം ഇങ്ങോളം കളക്ഷൻ സെന്റർ തുറന്നിട്ടുണ്ട്. അവിടേക്ക് ശേഖരിച്ച സാധനങ്ങളുമായി വോളന്റിയർമാരും എത്തുന്നുണ്ട്. അത്തരത്തിൽ ആവശ്യവസ്തുക്കൾ ശേഖരിച ഒരു ലോറിയോടൊപ്പം മലബാർ ഏരിയയിൽ എത്തിയ ഒരു വോളന്റിയർ എഴുതിയ കുറിപ്പ് വൈറലാണ്. മലബാറുകാരുടെ സ്നേഹം വിളിച്ചോതുന്ന വരികൾ കുറിപ്പ് വായിക്കാം

“ദുരിതാശ്വാസവണ്ടികൾ കണ്ടാൽ മലബാറുകാരുടെ മര്യാദയിങ്ങനെയാണ്.പെരിന്തൽമണ്ണയിൽ വണ്ടി തടഞ്ഞ് ചായ കുടിച്ചിട്ട് പോകാം എന്ന് നിർബന്ധം പിടിക്കുന്ന രണ്ട് പേർ”..മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്നുണ്ട് അതൊരു വലിയ സന്തോഷം തന്നെയാണ്…

Comments are closed.