ദുബായ് ഭരണാധികാരിക്ക് ലോക റെക്കോർഡ് ജേതാവായ ബാലികയുടെ സമ്മാനം…..

0
20

ഏറ്റവും കൂടുതൽ ഭാഷകളിൽ പാടി ലോക റെക്കോർഡ് നേടിയ ബാലികയാണ് സുചേതാ സതീഷ്. 102 ഭാഷകളിൽ തുടർച്ചയായി ആറേകാൽ മണിക്കൂർ ആലപിച്ചാണ് സുചേത റെക്കോർഡ് സ്വന്തമാക്കിയത്. ഹിന്ദിയിലും മലയാളത്തിലും ആദ്യം ഓരോ പാട്ടുകൾ പാടിയ സുചേത പിന്നീട് ആളുകളോട് അവർക്കു ഇഷ്ട്ടമുള്ള ഭാക്ഷകൾ പറയാൻ ആവശ്യപ്പെട്ടു. അവർ ആവശ്യപ്പെടുന്ന ഭാഷകളിൽ പാടി സുചേത വിസ്മയം സൃഷ്ടിച്ചു..

ഏറ്റവുമധികം നേരം കച്ചേരി നടത്തിയ കുട്ടി എന്ന റെക്കോർഡും സുചേതയുടെ പേരിലാണ് ഉള്ളത്. ദുബായ്യിൽ ഡോക്ടർ ആയ സി സതീഷിന്റെയും സുമിതയുടെയും മകളാണ് സുചേത. ഇന്ത്യൻ ഹൈ സ്കൂൾ ഒൻപതാം ക്ലാസ് വിദ്യാർഥിയാണ് സുചേത. ദുബായ് ഭരണാധികാരി മുഹമ്മദ്‌ ബിൻ റാഷിദിന് ഒരു ട്രിബ്യുട് സോങ്ങുമായി എത്തിയിരിക്കുകയാണ് സുചേത ഇപ്പോൾ. വൈറലാകുന്ന ആ ഗാനം കേൾക്കാം..