ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രം നൽകുന്ന വലിയൊരു സന്ദേശം17553508_772307019599765_8020962506503135560_n

മമ്മൂട്ടി യുടെ ദി ഗ്രേറ്റ് ഫാദർ കളക്ഷൻ റെക്കോർഡുകൾ തിരുത്തിക്കുറിച്ചു മുന്നേറുകയാണ്,നവാഗതനായ ഹനീഫ് അദേനി സംവിധാനം നിർവഹിച്ച ചിത്രം മമ്മൂട്ടി യിലെ താരത്തിന് തന്റെ ബോക്സ് ഓഫീസ് കരുത്ത് തിരിച്ചു പിടിക്കാൻ സഹായിക്കുന്ന ചിത്രം കൂടിയാണ്.മമ്മൂട്ടിയുടെ മാസ് സ്റ്റൈലിഷ് ഗെറ്റപ്പിനെ ഉപയോഗപ്പെടുത്തി സിനിമ മുന്നോട്ട് വയ്ക്കുന്ന നാം ഏവരും ശ്രദ്ധിക്കേണ്ടതായിട്ടുള്ള, ഇന്നത്തെ സമൂഹത്തിന്റെ നാറിയ മുഖങ്ങളെ കൂടി സിനിമ പ്രതിപാദിക്കുന്നുണ്ട്.ജിഷ വധവും, ഡൽഹി സംഭവും, ഈയടുത്തു നടന്ന വികാരി കേസും എല്ലാം തന്നെ ദൈവത്തിന്റെ സ്വന്തം നാട് എന്നു നാം വിശഷിപ്പുക്കുന്ന കേരളത്തിന്റെ തല താഴ്ന്നു പോയ സംഭവങ്ങളാണ്.അത്തരം ഒരു സംഭവത്തിന്റെ സിനിമ ആവിഷ്കാരമാണ് ദി ഗ്രേറ്റ് ഫാദർ, സിനിമയിൽ പറയുന്ന പോലെ കാൻസർ ബാധിച്ചാൽ,അത് മനുഷ്യരിലായാലും സമൂഹത്തിലായാലും ബാധിച്ച ഭാഗം കരിച്ചു കളയുക തന്നെ വേണം. കൊച്ചു കുട്ടികളെ പോലും കഴുകൻ കണ്ണുകളോടെ നോക്കുന്നു ഇന്നത്തെ നരഭോജികളായ ഒരു കൂട്ടത്തിനെ എതിരെ നാം പ്രതികരിക്കേണ്ട കാലം കഴിഞ്ഞു.പെൺകുട്ടികൾ ഉള്ള രക്ഷാകർത്താവിനു അവരെ തനിച്ചു ഒന്ന് പുറത്തയക്കാൻ വരെ ഭയക്കുന്ന കാലമാണ് ഇന്നു.

tgf

ഹനീഫ് അഥേനി പറയാതെ പറയുന്ന പല കാര്യങ്ങളുമുണ്ട്.കറുത്ത കാറും ഭ്രാന്തൻ മനസുമായി ഓടി നടക്കുന്ന ഡേവിഡ് നൈനാൻ ഇത്തരം സംഭവങ്ങളിലൂടെ തന്നെ തോറ്റു,തലതാഴ്‌ന് പോയ മനുഷ്യരുടെ പ്രതീകമാണ്. മുഖമൂടി അണിഞ്ഞ വില്ലൻ കഥാപാത്രത്തെയും സംവിധായകൻ പ്ലേസ് ചെയ്തിരികുനത് വഴി ഒരുപാട് കാര്യങ്ങൾ പറഞ്ഞാണ്.കൊച്ചു കുട്ടികളിൽ ആസക്തി കണ്ടെത്തുന്ന ഇത്തരം പെടോഫില്ലിക്കുകള്ക്ക് പ്രതേകിച്ചു ഒരു മുഖമില്ല എന്നുള്ളതാണ്‌ സത്യം. സമുഹത്തിൽ മാന്യനാണ് എന്ന് നടിച്ചു ഇവർ അണിയുന്ന മുഖം മൂടി അത് തന്നെയാവണം സംവിധായകനും ഇത്തരത്തിൽ ഒരു ട്രീറ്റ്മെന്റ് നടത്താൻ കാരണം എന്നുറപ്പാണ്. ഇവർ ആര് വേണമെങ്കിലുമാകാം, ഏത് മേഖലയിലുള്ളവരോ ആകാം, ഏത് പ്രായത്തിലുള്ളവരോ ആകാം.ഇവർക്ക് അവരെ സ്വയം ന്യായികരിക്കാൻ കാരണങ്ങളുണ്ട്. ചിത്രത്തിൽ റോബിയുടെ കഥാപാത്രം പറയുന്നത് പോലെ അവർ അവരുടെ കാഴ്ചപ്പാടിനെ ന്യായികരിക്കാൻ ഓരോ കാരണങ്ങൾ കണ്ടെത്തും.

tgfff

രാത്രിയുടെ ഇരുട്ടിൽ പെണ്ണിനെ കണ്ടാൽ ഇല്ലാതാകുന്നതാണ് ഇന്ന് പലരുടെയും മാന്യത, അവർക്കു വെളിച്ചമുള്ള സമയത്തു സമൂഹത്തിൽ മറ്റൊരു മുഖം ആയിരിക്കുകയും ചെയ്യും. സ്ത്രീ സംഭരണത്തിനും സമത്വത്തിനും വേണ്ടി വാതോരാതെ പ്രസംഗിക്കുന്നവർ പോലും ഒരു സ്ത്രീ ആക്രമിക്കപ്പെടുമ്പോൾ നിശബ്ദത പാലിക്കുന്നു.അമ്മയെ തല്ലിയാലും രണ്ടു പക്ഷം എന്ന പറയുന്ന പോലെ അവനു വേണ്ടി വധിക്കാനും അവനെ സംരക്ഷിക്കാനും ഒരുകൂട്ടം ആൾക്കാർ നിരത്തിലിറങ്ങുന്നു, എന്താണ് ഇങ്ങനെ എന്ന് മനസ്സിലാകുന്നില്ല. ഇത്തരം ഒരു സാഹചര്യത്തിൽ ഒരു സിനിമ കൊണ്ട് ഇവിടെ ഒന്നും മാറാൻ പോകുന്നില്ല, എന്നാലും ഇത്തരം ഒരു കാലിക പ്രസക്തിയുള്ള വിഷയം സിനിമയ്ക്ക് ആധാരമാക്കി, അത് പ്രേക്ഷകരിലേക്ക് എത്തിക്കാന് കഴിഞ്ഞു എന്നതും, സിനിമ കണ്ടു ഒരാളെങ്കിലും ഇന്നത്തെ സമൂഹത്തിന്റെ നാറിയ വ്യവസ്ഥിതികൾക്കെതിരെ പ്രതികരിക്കുകയാണെങ്കിൽ, ബോക്സ് ഓഫീസിൽ കോടികൾ കൊയ്യുന്നതിനപ്പുറത്തേക്ക്,സിനിമ എന്നത് സാമൂഹ്യ പ്രതിബദ്ധതയുള്ള ഒന്നായി മാറുമെങ്കിൽ അതാകും ഈ സിനിമയുടെ വലിയ വിജയം.

tgf8

ഡേവിഡ് നൈനാൻ ഒരു സമൂഹത്തിന്റെ തന്നെ പ്രതിനിധിയാണ്. ഇത്തരത്തിലുള്ള വാർത്ത‍ കേൾകുമ്പോൾ കൊച്ചു കുട്ടികളിൽ പോലും ആസക്തി കണ്ടെത്തുന്ന പെടോഫലിക്കുകളെ കൊല്ലാൻ നിങ്ങള്ക്കും തോന്നിയിട്ടില്ലേ.. ഉണ്ടാകും ഉറപ്പാണ്‌.മജ്ജയും മാംസയുമുള്ള ഒരു മനുഷ്യനാണെങ്കിൽ ഉറപ്പായിട്ടും തോന്നും.

Comments are closed.