ദിലീപും അനു സിത്താരയും വിവാഹിതരായി.. ശുഭ രാത്രി ഷൂട്ടിംഗ് തുടങ്ങി!!!!

0
618

ദിലീപും അനു സിത്താരയും ആദ്യമായി ജോഡികളാകുന്ന ചിത്രമാണ് ശുഭരാത്രി. ദിലീപിന്റെ സുഹൃത്തും സംവിധായകനുമായ വ്യാസൻ കെ പി ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഒരു യഥാർഥ കഥയെ അടിസ്ഥാനമാക്കി ആണ് സിനിമ ഒരുങ്ങുന്നത്. സിദ്ദിഖും ആശ ശരത്തുമാണ് മറ്റു പ്രധാന താരങ്ങൾ. ചിത്രത്തിന്റെ ഷൂട്ട് എറണാകുളത്തു തുടങ്ങി.

നെടുമുടി വേണു, സായികുമാർ, സുരാജ് വെഞ്ഞാറമൂട്, ഇന്ദ്രൻസ്, നാദിർഷ, ഹരീഷ് പേരടി, മണികണ്ഠൻ, സൈജു കുറിപ്പ്, നാദിർഷ, സുധി കോപ്പ, സന്തോഷ് കീഴാറ്റൂർ, പ്രശാന്ത്, ചേർത്തല ജയകുമാർ പ്രശാന്ത്, ചേർത്തല ജയൻ, ശാന്തി കൃഷ്ണ, ഷീലു ഏബ്രഹാം, കെ.പി.എ.സി ലളിത, തെസ്നി ഖാൻ. എന്നിവരും മറ്റു വേഷങ്ങളിൽ അഭിനയിക്കുന്നു. ചിത്രത്തിന്റെ ലൊക്കേഷൻ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. ദമ്പതികളായി ആണ് ദിലീപും അനു സിത്താരയും ചിത്രത്തിൽ എത്തുന്നത്

അനു സിതാരയും ദിലീപും വിവാഹിതരായി നിൽക്കുന്ന ഷൂട്ടിനിടെ ഉള്ള ലൊക്കേഷൻ സ്റ്റില്ലുകൾ സമൂഹ മാധ്യമങ്ങളിൽ പുറത്തു വന്നിട്ടുണ്ട്. അയാൾ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലൂടെ ആണ് വ്യാസൻ സ്വതന്ത്ര സംവിധായകനായത്. അതിനു മുൻപ് തിരക്കഥാകൃത്തായിരുന്നു. മെട്രോ, അവതാരം എന്നിങ്ങനെയുള്ള ചിത്രങ്ങൾജിക് തിരക്കഥ ഒരുക്കിയിട്ടുണ്ട്. ദിലീപിന്റെ ചെറുപ്പകാലം മുതലുള്ള സുഹൃത്താണ് വ്യാസൻ.