ദിലീപിന്‍റെ കരിയറിലെ ഏറ്റവും വലിയ പണം വാരി ചിത്രമാകാന്‍ രാമലീല !!!ഇരുപതാം ദിവസത്തിലെക്കു അടുക്കുമ്പോഴും രാമലീല എന്ന ദിലീപ് ചിത്രം ഇപ്പോഴും സ്റ്റഡി കളക്ഷനോടെ മുന്നോട്ടു പോകുകയാണ്. നാളിതു വരെയുള്ള കളക്ഷൻ ഇരുപത്തി അഞ്ചു കോടി രൂപ കടന്ന ചിത്രം ദിലീപിന്റെ കരിയറിലെ ഏറ്റവും വലിയ പണം വാരി ചിത്രമാകുമെന്നു ഉറപ്പാണ്. ഇരുപതു ദിവസം എന്ന മാർക്കിലേക്ക് എത്തുമ്പോഴും രാമലീല മേജർ സെന്ററുകളിൽ ഉണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ചിത്രങ്ങളിൽ വച്ചേറ്റവും കൂടുതൽ ഹൌസ് ഫുൾ ഷോകൾ കളിച്ചത് രാമലീലയാണ്. കൊച്ചി മൾട്ടീപ്ലസ്ഉകളിൽ നിന്നു മാത്രം 80 ലക്ഷം രൂപയുടെ പുറത്തു നേട്ടമുണ്ടാക്കിയിട്ടുണ്ട് ചിത്രം. നവാഗതനായ അരുൺ ഗോപി സംവിധാനം ചെയ്ത രാമലീല ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്.

ഇപ്പോഴും 136 സെന്ററുകളിൽ അഞ്ഞൂറിലധികം ഷോകളുമായി കളം വാഴുകയാണ് രാമലീല. രാമലീലയുടെ അശ്വമേധത്തിനോട് കിട പിടിക്കാൻ ഈ അടുത്ത കാലത്തൊന്നും ഒരു ചിത്രത്തിനും കഴിഞ്ഞിട്ടില്ല എന്നത് പകൽ പോലെ സത്യമാണ്. പല തിയേറ്ററുകളിലും പുതുതായി ചേർക്കപെട്ടിട്ടുണ്ട് രാമലീല. കുടുംബ പ്രേക്ഷകരുടെ തള്ളിക്കയറ്റം തന്നെയാണ് രാമലീലക്കു ഒരു ലോങ്ങ്‌ റൺ നൽകുന്നത്.

അൻപതു കോടി ക്ലബ്ബിലേക്ക് പ്രവേശിക്കാനുള്ള സാധ്യതയാണ് ഇപ്പോഴത്തെ രാമലീലയുടെ പ്രകടനം കൊണ്ട് തെളിഞ്ഞു കാണുന്നത്. ദിലീപിന്റെ ഇതുവരെയുള്ള ചിത്രങ്ങളിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ചിത്രം ഷാഫിയുടെ ടു കൺട്രിസ് ആണ്. ഏറെ വിവാദങ്ങൾക്കിടയിൽ പുറത്തിറങ്ങിയ രാമലീല പ്രതിബന്ധങ്ങളെ തരണം ചെയ്തു മുന്നേറുന്നത് കാണുമ്പോൾ പറയാനാകുന്നത് പ്രേക്ഷകർ നല്ല സിനിമയോടൊപ്പം എപ്പോഴും ഉണ്ടാകും എന്നാണ്.

Comments are closed.