ദയവായി സഹായിക്കണം.. അത് വാപ്പച്ചി തന്ന നിധിയാണ്… ഷെയ്ൻ നിഗംപ്രേക്ഷകരുടെ ഇഷ്ട താരമായിരുന്ന ഒരു അച്ഛന്റെ മകൻ അതുപോലെ തന്നെ പ്രേക്ഷകരുടെ ഇഷ്ടക്കാരനാകുന്നുണ്ട്. അബി എന്ന അച്ഛൻ ബാക്കി വച്ച് പോയ സിനിമ സ്വപ്‌നങ്ങൾ പൂർത്തീകരിക്കാൻ മുന്നോട്ട് നീങ്ങുന്ന ഷൈൻ നിഗം ഒരുപിടി മികച വേഷങ്ങളുമായി തന്റെ അഭിനയപാടവം തെളിയിക്കുകയാണ്. കുമ്പളങ്ങി നൈറ്റ്സ്, ഇഷ്ഖ് അങ്ങനെയുള്ള ഷൈൻ നിഗം ചിത്രങ്ങൾ ഒരുപാട് പ്രതീക്ഷയാണ് നൽകിയത്.

ഷെയ്ൻ നിഗം ഒരു അഭ്യർഥനയുമായിട്ടാണ് എത്തിയിരിക്കുന്നത്. ഫോട്ടോഷൂട്ടിനിടെ നഷ്ടപ്പെട്ട വാച്ച് തിരികെ ലഭിക്കണമെന്നാണ് താരത്തിന്റെ ആവശ്യം. ഷൈനിന്റെ വാപ്പച്ചിയുടെ ഒരു സമ്മാനമായിരുന്നു ആ വാച്ച്. അബി ഗൾഫ് യാത്രയ്ക്കു ശേഷം സമ്മാനമായി നൽകിയ വാച്ചാണ് അത്. മാർച്ചിലാണ്‌ ഫോട്ടോഷൂട് നടന്നത്, വനിതയുടെ ഫോട്ടോ ഷൂട്ട് ആയിരുന്നു അത്. വാച്ചിന്റെ വില അല്ല ഷൈനിനെ വേദനിപ്പിക്കുന്നത് മറിച്ചു വാപ്പച്ചിയുടെ ഓർമ്മകൾ പേറുന്ന ആ ഇഷ്ട സമ്മാനത്തിന്റെ മൂല്യം ഒരുപാട് ഉയരെ ആണ് എന്നാണ് ഷൈൻ പറയുന്നത്..

casio edifice എന്ന കമ്പനിയുടെ ബ്രൗൺ സ്ട്രാപ്പുള്ള വാച്ച് ആയിരുന്നു അത്. എറണാകുളം കളമശേരിയിൽ വച്ചായിരുന്നു ഷൂട്ട്. ആ പരിസരത്തു എവിടയോ വച്ചായിരുന്നു വാച്ച് നഷ്ടമായത്. ഒരു ഗൾഫ് യാത്ര കഴിഞ്ഞാണ് അബി ഷൈനിനു ഈ വാച്ച് സമ്മാനമായി നൽകിയത്

Comments are closed.