ദയവായി എന്നെ ആരും സൂപ്പർസ്റ്റാർ എന്ന് വിളിക്കരുത് – ഒരു സൂപ്പർസ്റ്റാർ മാത്രമേ നമുക്കുള്ളൂ – വിജയ് സേതുപതി!സിനിമ പാരമ്പര്യമൊന്നുമില്ലാതെ സിനിമയിൽ എത്തി ജൂനിയർ ആര്ടിസ്റ്റിൽ നിന്നു ഇന്നത്തെ വമ്പൻ താര പദവിയിലേക്ക് എത്തി നിൽക്കുന്ന ആളാണ് വിജയ് സേതുപതി. വിദേശത്തെ ജോലി രാജി വച്ച് സിനിമക്ക് വേണ്ടി അലഞ്ഞ മനുഷ്യൻ ആദ്യം ഷോർട് ഫിലിമുകളിലും പിന്നീട് ജൂനിയർ ആര്ടിസ്റ് ആയും ഒടുവിൽ നായകനായും ഒക്കെ നമ്മുടെ മുന്നിൽ എത്തി. എന്നാൽ സൂപ്പർസ്റ്റാർ എന്നുള്ള വിളി കേൾക്കാൻ വിജയ് സേതുപതി ആഗ്രഹിക്കുന്നില്ല.അടുത്തിടെ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റർ വാക്കുകൾ ഇങ്ങനെ..

” ദയവായി എന്നെ സൂപ്പർസ്റാർ എന്നൊന്നും വിളിക്കരുത്. നമ്മുക്ക് ഒരു സൂപ്പർസ്റ്റാർ മാത്രമേ ഉള്ളു രജനി സാർ ആണത്. അറുപത്തിയെട്ടാം വയസിലും ഒരു കഥാപാത്രമാകാൻ അദ്ദേഹം എടുക്കുന്ന ശ്രദ്ധയും ആത്മാർത്ഥയും ഏറെ അത്ഭുതപെടുത്തുന്നു. ” പെട്ട എന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിൽ വച്ച് രജനികാന്ത് വിജയ് സേതുപതി മഹാനടികൻ എന്ന് രജനികാന്ത് വിശേഷിപ്പിച്ചിരുന്നു.അതിനെ പറ്റിയും അദ്ദേഹം സംസാരിച്ചത് ഇങ്ങനെ…

ആ നിമിഷം ഭയം തോന്നി, ശരീരം വിറക്കാൻ തുടങ്ങി,നാൽപതു വർഷമായി സിനിമയിൽ നിൽക്കുന്ന ആളാണ് രജനി സാർ. അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്ന് വന്ന വാക്കുകൾ അനുഗ്രഹം എന്നെ പറയാനാകൂ. മക്കൾ സെൽവൻ എന്ന ടൈറ്റിൽ ആദ്യം എനിക്ക് ഇഷ്ടമില്ലായിരുന്നു എന്നാൽ ആ ടൈറ്റിൽ നൽകിയ ഉത്തരവാദിത്വം മനസിലായപ്പോൾ ഞാനാ വിളി ആസ്വദിക്കാറുണ്ട് ഇപ്പോൾ. ”

Comments are closed.