തെറ്റേത് ശരിയേത് എന്ന ചോദ്യത്തിന് മേൽ പടുത്തുയർത്തിയ ത്രില്ലർ – വിക്രം വേദ റിവ്യൂവാ ക്വാട്ടർ കട്ടിംഗ് എന്ന സിനിമയാണ് പുഷ്കർ ഗായത്രി എന്ന സംവിധായക ദമ്പതികളുടെ മുൻ ചിത്രങ്ങളുമായി എനിക്കുണ്ടായിരുന്ന ഏക ബന്ധം. തരക്കേടില്ലാത്ത ഒരു സിനിമ എന്നതിലുപരി വ്യത്യസ്തമായ ഒരു സിനിമ എന്ന പേരിൽ അതിനെ വിളിക്കാൻ ആണ്‌ എനികിഷ്ടം. ഈ പറഞ്ഞ വ്യത്യസ്തയുടെ രുചി അറിയാനാണ് വിക്രം വേദ കാണുവാൻ പോയത്‌, തമിഴ് സിനിമയിൽ ഇപ്പോൾ കാണുന്ന ടൈപ്പ് രണ്ടു ലീഡ്‌സിന്റെ ഗിവ് ആൻഡ് ടേക്ക് സിനിമ അല്ലായിരിക്കുമെന്നു ചിന്ത ഉണ്ടായിരുന്നു. മറുവശത്തു ആകല്ലേ എന്ന പ്രാർത്ഥനയും…

പടത്തിന്‍റെ തുടക്കത്തിൽ തന്നെ എസ്റ്റാബ്ലിഷ്‌ ചെയ്യപെടുന്നുണ്ട് വിക്രം വേദ എന്ന സിനിമയുടെ സ്റ്റോറി ലൈൻ. നമ്മൾ ഏറെ കേട്ടു ശീലിച്ച വിക്രമാദ്യത്യന്‍റെയും അവന്‍റെ തോളിൽ കഥയുടെ അവസാനം ഉത്തരങ്ങൾ തേടുന്ന വേതാളത്തിന്റെയും കഥ തന്നെയാണ് വിക്രം വേദ. തുടക്കത്തിൽ ഒരു കാർട്ടൂണിസ്ഡ് വേർഷൻ ആയി അത് കാണിക്കുന്നുമുണ്ട്. ഇങ്ങനെ പറയുമ്പോഴും അത്തരത്തിലുള്ള യൂണിവേഴ്സൽ ആയ പ്ലോട്ടിൽ ഒതുങ്ങുന്ന ഒരു സിനിമ അല്ല വിക്രം വേദ, വ്യക്തമായ രാഷ്‌ട്രീയം മുന്നോട്ട് വൈകുന്ന,കഥാപാത്രങ്ങൾക്കിടയിൽ ഇടയിൽ ഉടലെടുക്കുന്ന ഇമോഷനുകൾക്ക് കൃത്യമായ ഡെഫനിഷൻ നൽകുന്ന ഒരു സിനിമയാണ്. എന്റെർറ്റൈനെർ ആകാതെ സിനിയുടെ സ്ക്രിപ്റ്റ് ഒരുപാട് ചോദ്യങ്ങളെറിഞ്ഞു മുന്നോട്ട് പോകുന്ന ഒന്നാണ്.

വിക്രം എന്ന മാധവൻ അവതരിപ്പിക്കുന്ന പോലീസ് ഓഫീസർ ഒരു എൻകൗണ്ടർ സ്പെഷ്യലിസ്റ് ആണ്‌. ചെന്നൈയിൽ സ്ഥലമാറ്റം കിട്ടി വന്ന അയാളുടെ ഭാര്യ ഒരു വകീലാണ്, വിക്രം വേദ എന്ന ക്രിമിനലിനെ തേടി ഒരിടത്ത് സെർച്ച്‌ നടത്തുമ്പോൾ ഉണ്ടാകുന്ന ഏറ്റുമുട്ടലിൽ വേദയുടെ കൂടെയുള്ളവരെന്നു വിചാരിക്കുന്ന കുറച്ചു പേരെ വെടി വയ്ക്കുന്നു. സ്‌റൈറ് ആയ കർത്തവ്യനിരതനായ ഒരു പോലീസ് ഓഫീസറാണ് വിക്രം, അയാൾക്ക്‌ എങ്ങനെയെങ്കിലും 16 കൊല ചെയ്ത വേദയെ കിട്ടണം എന്ന ചിന്തയിലാണ്. വേദയുടെ കൂട്ടാളികൾ കൊല്ലപെട്ടത്‌ അറിഞ്ഞു ഒളിവിലുള്ള അയാൾ പുറത്തു വരുമെന്നുള്ള ഇൻഫർമേഷൻ ലഭിച്ച വിക്രമവും ടീമും അയാളെ തേടി പോകാനൊരുങ്ങുമ്പോൾ വേദ അവര്ക്ക് മുന്നിൽ വന്നു കീഴടങ്ങുന്നു. വേദയെ ചോദ്യം ചെയ്യുന്ന വിക്രത്തോട് വേദ അയാളുടെ ജീവിത കഥയുടെ ഒരംശം പറയുന്നു, അതിനു ശേഷം വിക്രത്തിനോട് ഒരു ചോദ്യം ചോദിക്കുന്നു. ഇത്തരത്തിൽ പലകുറി വിക്രത്തിനോടുള്ള ചോദ്യങ്ങളുടെ ഉത്തരങ്ങളായി സിനിമ മുന്നോട്ടു പോകുന്നു.

വിക്രത്തിനോടുള്ള വേദയുടെ ഓരോ ചോദ്യങ്ങളും അയാള്ക്ക് അയാൾ ചെയ്ത, കണ്ണ് മുൻപിൽ കണ്ട കാര്യങ്ങൾ ശെരിയായിരുന്നോ തെറ്റായിരുന്നോ എന്ന് അന്വേഷിക്കാനുള്ള പോയിന്റുകൾ തുറന്നിടുന്നു. ഇത്തരത്തിൽ വിക്രം മിസ്സ് ചെയ്തതോ അറിയാത്തതു ആയ കാര്യങ്ങളിലേക്കു വിക്രമിനെ പോയിന്റ്‌ ചെയ്യാൻ കഴിയുന്നു. ഓരോ പകുതിയിലും വേദ ചോദിക്കുന്ന ചോദ്യങ്ങൾ തന്നെയാണ് അതിന്‍റെ സോൾ അലെങ്കിൽ ഔട്പുട്ട് എന്നത് തന്നെയാണ് സിനിമയുടെ നരേറ്റീവിൽ എത്ര മാത്രം ശ്രദ്ധയോടെയാണ് തിരക്കഥ ഒരുക്കിയതെന്നു വ്യക്തമാകുന്നു. മാത്രമല്ല കഥാപാത്രങ്ങളെ ബിൽഡ് ചെയ്ത രീതിയിലും അവരുടെ ഡിമെൻഷനുകൾ പല തരത്തിൽ ആണെന്നുള്ളതും കൂടുതൽ കോൺഫ്ലിക്റ്റ്കൾ അവർക്കിടയിൽ അറിയാതെ പോലും ഉണ്ടാകാനും കഴിയുന്നു. ഇങ്ങനെ പറയുമ്പോൾ ഈ കോൺഫ്ലിക്റ്റികൾ തനി ഒരുവനിലേത് പോലെയോ അലെങ്കിൽ മെയിൻ ലീഡ്‌സിന്‍റെ കൊടുക്കൽ വാങ്ങൽ നടത്തിയ റീസെന്‍റെ തമിഴ് ചിത്രങ്ങളിലേത് പോലെ അല്ല, അത്രമാത്രം ചിന്താതലങ്ങളിലേക്ക് എത്തിപെടുകയാണ് ഇവിടെ.

വിക്രം വേദ എന്ന ചിത്രം മുന്നോട്ട് വൈകുന്ന രാഷ്ട്രീയവും ഏറെ ശ്രദ്ധേയമാണ്. ക്രിമിനൽ ആയ വേദ, പോലീസ്‌കാരന്‍റെ മകനും കർമ്മനിരതനതായ പോലീസ്‌കാരനായ വിക്രം ഇവരുടെ രണ്ടു പേരുടെയും ശെരിയും തെറ്റും രണ്ടും രണ്ടു തരത്തിലാണ്. ഒരുവന്റെ ശെരി മറ്റൊരുവന്റ ശെരി ആകണമെന്നില്ല. ഇങ്ങനുള്ള വൈരുധ്യങ്ങൾ ഉണ്ടാകുനത് ഒരുവന്റെ ചുറ്റുപാടുകളിലുടെയും വളർന്ന വഴികളിലൂടെയുമാണ്, പോലീസ്‌കാരന്റെ മകനായ വിക്രത്തിനു അവന് അപ്പുറമുള്ള വരയിൽ ഉള്ളവരെല്ലാം ക്രിമിനലുകൾ തന്നെയാണ്,അലെങ്കിൽ മറുപക്കമുള്ള എല്ലാവരും ഒരേ പോലെ തന്നെയാണ്. തന്റെ പക്കലുള്ളവർ നല്ലവർ എന്നിങ്ങനെ ഒരു ഡെഫിനിഷൻ അവന് ക്രിയേറ്റ് ചെയ്യാൻ അവന് കഴിയുന്നു. വേദയുടെ കാര്യം എടുക്കുമ്പോഴോ അവൻ ചെയ്ത മറ്റുള്ളവർ തെറ്റ് എന്ന് പറഞ്ഞ പലകാര്യങ്ങളും അവന്‍റെ ഭാഗത്തു നിന്നു ന്യായികരിക്കാൻ അവന് കഴിയുന്നുണ്ട്. ഇത്പോലെ വേദ തന്നെ ജയിലിൽ നിന്നറക്കാൻ കൊണ്ടുവരുന്ന വകീലായ വിക്രത്തിന്‍റെ ഭാര്യക്കും താൻ ചെയുനതിൽ ന്യായം കണ്ടെത്താൻ കഴിയുന്നു. ഇത്തരത്തിൽ തെറ്റ് ശെരി, ഗുഡ് ബാഡ് ഇങ്ങനെയുള്ള എന്റിറ്റികളിൽ നിന്നും ഉരുത്തിരിഞ്ഞ കുറെ ഇമോഷണൽ കോൺഫ്ലിക്റ്റുകളുടെ ആകെ തുകയാണ് ചിത്രം. അങ്ങനെ ചെയ്തു എടുത്തപ്പോൾ അതിനെ മാസ്സ് കാണിക്കാൻ വേണ്ട ഒരു പ്രതലമാകാതെ അതിന്‍റെ മെരിറ്റിനു അനുസരിച്ച് ട്രീറ്റ് ചെയുന്നതിൽ സംവിധായകർ വിജയിച്ചു.

എന്റർടൈനിംഗ് എലെമെന്റുകൾ കൊണ്ട് കുത്തിനിറക്കാതെ ഒരു നല്ല ക്ലിയർ കട്ട്‌ നിയോ നോയിർ എന്ന് ഒരുപരിധി വരെ വിളിക്കാവുന്ന നല്ല ഒരു ചിത്രമായി വിക്രം വേദ മാറുമ്പോഴും അങ്ങിങ്ങായി തമിഴ് സിനിമയിലെ സ്ഥിരം ലീഡ് ഗ്ലോറിഫിക്കേഷനുകളും ലോജിക് പാളിച്ചകളും ഉണ്ടാകുന്നുണ്ട് പക്ഷെ സിനിമയുടെ ആകെ തുകയുടെ സത്യസന്ധയുടെ പേരിൽ അതിനെ തള്ളി കളയുവുന്നതേ ഉള്ളു. മൂന്ന് ഭാഗങ്ങളായി പറയപ്പെടുന്ന വേദയുടെ കഥയുടെ നരേറ്റീവും ഓരോ ഭാഗവും മികച്ചു നിന്നു. രണ്ടാം പകുതിയിലേക്ക് എത്തുമ്പോൾ ട്വിസ്റ്റുകളുടെ ബാഹുല്യം ഒരുപാടാണ്. നേരത്തേ പറഞ്ഞ പോലെ പ്രീ ടോൾഡ്‌ സ്റ്റോറി ലൈൻ ആയിട്ട് കൂടെ അടുത്തു എന്താണ് എന്നുള്ള ക്യൂരിയസിറ്റി നല്ല രീതിയിൽ സൃഷ്ടിച്ചു മുന്നോട്ട് നീങ്ങുന്നുണ്ട് ചിത്രം. വേദയുടെ ഓരോ ചോദ്യങ്ങൾ സ്ക്രീപ്ലേയിൽ ബിൽഡ് ചെയ്തപ്പെട്ട രീതി വളരെയധികം ശ്രദ്ധേയമാണ്, വേദ എന്തിനു വിക്രമിനോട്‌ മൈൻഡ് ഗെയിം കളിക്കുന്നു എന്നതിന്റെ ചുരുൾ ക്ലൈമാക്സിനു മുൻപ് വരെ മുന്നോട്ട് പോയതും ശ്രദ്ധേയമായി.

വിജയ് സേതുപതി,മാധവൻ,ശ്രദ്ധ ശ്രീനാഥ്,വരലക്ഷ്മി,ഹരീഷ് പെരടി എന്നിവരുടെ പ്രകടനങ്ങൾ മികച്ചു നിന്നു. ഒരു ഗാനമാണ് ചിത്രത്തിൽ ഉണ്ടായിരുന്നത്. കഥാഗതിക്കൊപ്പം സഞ്ചരിക്കാൻ പശ്ചാത്തല സംഗീതത്തിനായി പ്രതേകിച്ചു തീം മ്യൂസിക് വേറിട്ട് നിന്നു. ഛായാഗ്രഹണം മികവുറ്റതായിരുന്നു. സ്റ്റെഡി ഷോട്ടുകൾ പ്രതേകിച്ചു കട്ട്‌ ഇല്ലാതെയുള്ള ഷോട്ടുകൾ ഒക്കെ മികച്ചു നിന്നു. സിനിമയുടെ സ്വഭാവതിൽ നിന്നു വഴുതാതിരിക്കാൻ ഇത് ഉപയോഗിച്ചിട്ടുണ്ട് പലയിടത്തായി.

വിക്രമാദിത്യൻ വേതാളം എന്ന കോൺസെപ്റ്റിന് പുറത്തു ഒരു എന്റെർറ്റൈനെർ സിനിമ എന്ന സേഫ് സോണിൽ നിന്നും ഏറെ മുന്നോട്ട് വന്ന ഒരു മികച്ച സിനിമായാണ് വിക്രം വേദ. ഗുഡ്, ബാഡ് നന്മ തിന്മ എന്ന വേർതിരിവുകൾ ആപേക്ഷികം മാത്രമെന്നുള്ള വലിയ കോൺസെപ്റ്റ് പറയാതെ പറയുന്നതിനൊപ്പം അടുത്ത നിമിഷം എന്ത് എന്നുള്ള ചോദ്യം പ്രേക്ഷന് നൽകി മുന്നോട്ട് പോകുന്ന കഥാഗതി എന്നിവ നല്ലൊരു സിനിമാ പ്രേക്ഷകനേ ഫുൾ ഫിൽ ചെയ്യിക്കുന്ന ഒന്നാണ്. സംവിധായകർക്ക് കൈയടികൾ എന്തിനെന്നാൽ ഇത്തരമൊരു സബ്ജെക്ടിനെ അതിന്റെ മെറിറ്റിൽ ട്രീറ്റ് ചെയ്തു മാസ്സ് കാഴ്ചകൾ കുത്തിക്കയറ്റാതെ വിട്ടതിനു..

റേറ്റിംഗ്:3.5/5
ജിനു അനില്‍കുമാര്‍

Comments are closed.