തൃഷയ്ക്ക് നേരെ കാളിദാസിന്റെ നോട്ടം… !!വൈറലാകുന്ന ഫോട്ടോ കാണാംതൃഷ കൃഷ്ണൻ, തമിഴിൽ നമുക്ക് ഒരുപാട് നല്ല വേഷങ്ങൾ സമ്മാനിച്ച ഒരു നടിയാണ് തൃഷ. 1999 ൽ മിസ് മദ്രാസ് കോണ്ടെസ്റ്റിൽ ഒന്നാമതെത്തിയതോടെ ആണ് തൃഷ കൃഷ്ണന് സിനിമയിലേക്കുള്ള വഴി തെളിഞ്ഞത്. 1999 ൽ ജോഡി എന്ന ചിത്രത്തിലൂടെ അഭിനയ രംഗത് എത്തിയ തൃഷ ഇപ്പോൾ ഇൻഡസ്ട്രിയിൽ ഇരുപതാം വർഷത്തിലാണ്.

വയസു മുപ്പത്തി അഞ്ചു ആയെങ്കിലും ഇപ്പോഴും തൃഷയുടെ ഭംഗിക്ക് കുറവൊന്നും വന്നിട്ടില്ല എന്നാണ് പ്രേക്ഷകർ പറയുന്നത്. അടുത്തിടെ പുറത്തിറങ്ങിയ 96 എന്ന ചിത്രത്തിലെ ജാനു എന്ന കഥാപാത്രത്തിലൂടെ വീണ്ടും പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി തൃഷ. പൊതു വേദികളിൽ എത്തുമ്പോൾ തൃഷയുടെ വസ്ത്രധാരണവും സെല്ഫ് പ്രെസെന്റേഷനും വേറെ ലെവൽ തന്നെയാണ്.

തൃഷയുടെ ഒരു ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലാകുകയാണ്. ഫോട്ടോയിൽ മറ്റൊരാളുമുണ്ട്. കാളിദാസ് ജയറാം. ഏതോ അവാർഡ് വേദിയിൽ വച്ച് ക്ലിക്ക് ചെയ്തതാണ് ഈ ചിത്രങ്ങൾ. താടിക്ക് കൈയും കൊടുത്തു കാളിദാസ് തൃഷയെ നോക്കുന്ന രീതിയിലുള്ള ചിത്രമാണിത്. ഔട്ട് ഓഫ് ഫോക്കസിൽ തൃഷയും കാളിദാസിന്റെ നോട്ടവും ചേർന്ന ഫോട്ടോ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ വരുന്ന അടികുറുപ്പുകൾ ഈ രീതിയിലാണ് ” ജാനു വന്നു മുന്നിൽ നിന്നാൽ ചുറ്റും ഉള്ളതൊന്നും കാണാൻ കഴിയില്ല ‘

Comments are closed.