തൃഷയുടെ കണ്ണുകളെ ഈറനണിയിപ്പിച്ചു ഗോവിന്ദ് വസന്തയുടെ പാട്ട്!!!

0
88

ഗോവിന്ദ് വസന്ത, പാട്ടുകളുടെ വസന്തം തന്നെയാണ് 96 എന്ന ചിത്രത്തിൽ അദ്ദേഹം തീർത്തത്. ലോകം വീണ്ടും ഏറ്റുപാടിയ ആ പാട്ടുകൾ അത്രമേൽ ഹൃദയത്തിനെ സ്വാധീനിച്ചവ ആയിരുന്നു. ഗോവിന്ദ് വസന്ത എന്ന ഭൂതകാലത്തിലെ ഗോവിന്ദ് മേനോൻ, ഒരു മലയാളി എന്ന നിലയിൽ എന്ന നിലയിൽ നമ്മുക്കേറെ അഭിമാനമാണ്. പാട്ടിന്റെ പച്ചക്കറിക്കായ തട്ടിൽ പാടി തൈക്കുടം ബ്രിഡ്ജിലൂടെ എത്തിയ ഗോവിന്ദ് ആ വഴിയിലും ഏറെ ആരാധകരെ നേടി.

ബിഹൈൻഡ് വുഡ്‌സ് നൽകുന്ന തമിഴിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രങ്ങളിൽ നിന്ന് ഏറ്റവും മികച്ച സംഗീത സംവിധായകനുള്ള അവാർഡ് നേടിയത് ഗോവിന്ദ് വസന്തയാണ്. ഈ അവാർഡ് അദ്ദേഹം കൈപ്പറ്റുന്ന വീഡിയോ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. അവാർഡ് ലഭിച്ച ശേഷം അവാർഡ് ഷോ ആങ്കർമാരുടെ നിർബന്ധപ്രകാരം അദ്ദേഹം 96 ലെ ഏറ്റവും പ്രശസ്തമായ കാതലെ കാതലെ ട്രാക്ക് അദ്ദേഹം പ്രേക്ഷകർക്ക് വേണ്ടി പാടി.

അതി മനോഹരമായി പാടുകയും വയലിൻ വായിക്കുകയും ചെയ്ത ഗോവിന്ദ് ആ വേദിയിലിരുന്ന പ്രേക്ഷകരെ വിസ്മയിപ്പിച്ചു. 96 ലെ നായിക തൃഷയും, ചിത്രത്തിൽ തൃഷയുടെ ബാല്യകാലം ചെയ്ത ഗൗരി ജി കിഷനും വേദിയിൽ ഉണ്ടായിരുന്നു. വല്ലാത്തൊരു ഫീലോടെ ഗോവിന്ദ് പാടി തീർത്ത ആ ഗാനത്തിനൊടുവിൽ കണ്ണുകളിൽ ഈറനണിഞ്ഞു തൃഷ എഴുനേറ്റു നിന്ന് കൈയടിക്കുന്ന രംഗവും വിഡിയോയിലുണ്ട്.