തുത്തുരു അഭയകുമാർ പുണ്യാളന്‍റെ ഈ വരവിലുമുണ്ട് – പുതിയ പോസ്റ്റർ പുറത്തിറങ്ങി

0
510

തുത്തുരു തുത്തുരു തു തുമ്പി എന്ന് പാടി ശ്രീജിത്ത് രവിയുടെ അഭയകുമാർ ചിരിയുടെ മാലപടക്കമാണ് പുണ്യാളൻ അഗര്ബത്തീസിൽ തീർത്തത്. അത് വരെ വില്ലൻ റോളുകളിലും സഹനടനായും ഒക്കെ ഒതുങ്ങിയ ശ്രീജിത്ത് രവിയുടെ കോമഡി റോളുകളിലേക്കുള്ള തിരിച്ചു വരവാണ് ആ ഒരൊറ്റ കഥാപാത്രത്തിലൂടെ സാധ്യമായത്. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിന്റെ ടീസറും ട്രെയ്ലറും എല്ലാം സമൂഹമാധ്യമങ്ങളിൽ തരംഗമായപ്പോൾ അതിലെല്ലാം നമ്മൾ അഭയനും ജോയ് താക്കോൽക്കാരനൊപ്പം ഈ വരവിൽ വരുന്നുണ്ടെന്നു മനസിലാക്കി തന്നിരുന്നു.

ഇപ്പോളിതാ അഭയ കുമാറിന്റെ സ്പെഷ്യൽ ഒരു പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് പോസ്റ്ററും പുറത്തു വന്നിട്ടുണ്ട്. തുത്തുരു തുത്തുരു തുമ്പി എന്ന അഭയൻ വരികൾ കൂടെ ചേർത്ത പോസ്റ്ററിന് സോഷ്യൽ മീഡിയയിൽ വൻ വരവേൽപ്പാണ്. പുണ്യാളൻ കമ്പനിയുടെ ഒരു പുതിയ പ്രൊഡക്ടിന്റെ കഥ പറയുന്ന ചിത്രം അടുത്ത മാസം റിലീസിനെത്തും എന്നാണ് പ്രതീക്ഷിക്കുന്നത്.