തിരുവനന്തപുരത്ത് നടക്കുന്ന 20 മത്സരത്തിന്‍റെ ആദ്യ ടിക്കറ്റ് വിൽക്കുന്നത് മോഹന്‍ലാല്‍ !!

0
198

തിരുവനന്തപുരം കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയം രാജ്യാന്തര മത്സരങ്ങൾക്ക് അനുയോജ്യമെന്ന് ബി സി സി ഐ പ്രഖ്യാപിച്ചതിന് ശേഷം വരുന്ന
ആദ്യ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം ഇന്ത്യ ന്യൂസിലാന്‍ഡ് ട്വന്റി20 മച്ചാണ്. നവംബര്‍ 7നാണ് കാര്യവട്ടം ഗ്രീൻ ഫീൽഡ് സ്റ്റേഡിയത്തിൽ അരങ്ങേറുക. എന്നാൽ മത്സരത്തിന്റെ ആദ്യ ടിക്കറ്റ് വിൽക്കുന്നതോ? നമ്മുടെ താരരാജാവ് മോഹൻലാൽ ആണ്. താജ് വിവാന്റയിൽ വച്ച് വെള്ളിയാഴ്ച മോഹൻലാൽ ഇന്ത്യ ന്യൂസിലാൻഡ് മച്ചിന്റെ ആദ്യ ടിക്കറ്റുകൾ വിൽക്കും. ഓൺലൈൻ വഴിയും മാച്ചിന്റെ കൂടുതൽ ടിക്കറ്റുകൾ വിൽക്കാൻ KCA തീരുമാനിച്ചിട്ടുണ്ട്. ഫെഡറൽ ബാങ്കുകളുടെ വെബ്സൈറ്റുകളിൽ നിന്ന് ഇന്ന് മുതൽ ടിക്കറ്റുകൾ ലഭിക്കും. www.federalbank.co.in എന്ന വെബ്‌സൈറ്റിൽ ആണ് ഓൺലൈൻ ടിക്കറ്റ് വില്പന നടക്കുന്നത്. ഓൺലൈൻ ടിക്കറ്റുകൾ നവംബർ 5ന് കോട്ടൺ ഹിൽ ഫെഡറൽ ബാങ്ക് ബ്രാഞ്ചിൽ നിന്നോ കാര്യവട്ടം യൂണിവേഴ്സിറ്റി ക്യാമ്പസ്സിന് എതിർ വശമുള്ള സ്പോർട്സ് ഹബ്ബിന്റെ no.1 ഗേറ്റിലെ സ്പെഷ്യൽ കൗണ്ടറിൽ നിന്നോ ഒറിജിനൽ ടിക്കറ്റുകളായി കൺവെർട് ചെയ്യാവുന്നതാണ്.

നവംബർ 7 ന് വൈകിട്ട് 4 മണിക്കാണ് സ്റ്റേഡിയത്തിലേക്ക് കാണികളെ കടത്തി വിടുക. രാത്രി 7നാണ് മാച്ച് സ്റ്റാർട്ട്‌ ചെയുക. സീനിയർ പോലീസ് സംഘം ഇതിനോടകം സ്റ്റേഡിയം പരിശോധിക്കുകയും സുരക്ഷ മുൻ കരുതലുകൾ നടപ്പിലാക്കിരുന്നു. ഏകദേശം 2500 പൊലീസുകാരെ മത്സര സമയത്ത് സുരക്ഷ ഡ്യൂട്ടികൾക്കായി നിയമിക്കും.

ന്യൂസിലന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ അവസാന മത്സരമാണ് ഗ്രീന്‍ ഫീല്‍ഡില്‍ നടക്കുന്നത്. മൂന്ന് ഏകദിനവും മൂന്ന് ട്വന്റി20യും അടങ്ങുന്നതാണ് പരമ്പര. ഒക്ടോബര്‍ 22ന് മുംബൈയിൽ ആദ്യ ഏകദിന മത്സരം അരങ്ങേറി. ആ മാച്ച് ന്യൂസിലാൻഡ് 6 വിക്കറ്റുകൾക്ക് ജയിച്ചിരുന്നു. ശേഷിക്കുന്ന ഏകദിന
മത്സരങ്ങൾ 25, 29 തീയതികളിൽ പൂണെ, ലഖ്‌നൗ എന്നിവിടങ്ങിൽ നടക്കും. നവംബര്‍ ഒന്ന്, നാല്, ഏഴ് തീയതികളിലായിയാണ് ഡല്‍ഹി, രാജ് കോട്ട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ട്വന്റി20 മത്സരങ്ങള്‍ നടക്കുക.