തിരക്കേറിയ റോഡിൽ bmw ബൈക്കുമായി പേര്ളിയും ശ്രീനിയുംബിഗ് ബോസ് എന്ന പ്രോഗ്രാമിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരരായവരാണ് പേർളി മാണിയും ശ്രീനിഷും. ബിഗ് ബോസ് ഷോയിൽ ആദ്യ അഞ്ചിൽ എത്തിയ ഇരുവരും ഷോ പകുതി എത്തിയപ്പോൾ തന്നെ പ്രണയത്തിലായിരുന്നു. എന്നാൽ ബിഗ് ബോസ് മത്സരങ്ങൾ ജയിക്കാൻ വേണ്ടി മാത്രമുള്ള ഗിമ്മിക്കാണ് ഈ പ്രണയം എന്ന് റുമറുകൾ അന്ന് പടർന്നിരുന്നു. ഇപ്പോളിതാ അതിനെ എല്ലാം തകർത്തെറിഞ്ഞു ഇരുവരുടെയും വിവാഹം കഴിഞ്ഞു…

ഇരുവരുടെയും ജീവിതത്തിലെ പ്രധാന കാര്യങ്ങളും ചിത്രങ്ങളുമെല്ലാം ദമ്പതികൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കാറുണ്ട്. ഇപ്പോളിതാ തിരക്കേറിയ കൊച്ചിയിലെ റോഡുകളിൽ ബൈക്കിൽ കുതിച്ചു പായുന്ന പേര്ളിയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. നല്ലൊരു ബൈക്ക് റൈഡർ കൂടെയായി പേർളി. ശ്രീനിഷ് ആണ് പേർളി ബൈക്ക് റൈഡ് ചെയുന്ന വീഡിയോ മറ്റൊരു ബൈക്കിനു പിന്നിലിരുന്നു പകർത്തിയത്…

ശ്രീനിഷിന്റെ ആഗ്രഹപ്രകാരമാണ് ഏറെ നാളുകൾക്ക് ശേഷം ബൈക്ക് റൈഡ് ചെയ്യുന്നതെന്ന് പേർളി പറഞ്ഞു. Bmw ത്രെറ്റൻ ബൈക്ക് ആണ് പേർളി ഓടിക്കുന്നത്. മറ്റൊരു ആകാംക്ഷയുണർത്തുന്ന കാര്യം പറയാനുണ്ടെന്നും അത് പിന്നാലെ പറയാമെന്നും പേർളി കുറിക്കുന്നു…

Comments are closed.