തിരക്കിനിടയിലും കൂൾ ആയി ആസിഫ് അലി !! കൈയടിച്ചു സോഷ്യൽ മീഡിയആസിഫ് അലി ഇന്ന് നല്ല വേഷങ്ങളിലൂടെ മുൻപ് കേട്ടിരുന്ന വിമർശനങ്ങളെ മറികടക്കുകയാണ്. മോശം സെലെക്ഷന്റെ പേരിൽ ആദ്യ കാലത്തു ഏറെ പഴി കേട്ട ആസിഫ് അലി ഇന്ന് ബാക് റ്റു ബാക്ക് ഹിറ്റുകളുമായി കളം വാഴുകയാണ്. ആസിഫ് നായകനായി പുറത്തു വന്ന ജിസ് ജോയ് ചിത്രം വിജയ് സൂപ്പറും പൗര്ണമിയും ഒരു വൻ വിജയമായിരുന്നു.

ജിസ് ജോയ്‌ക്കൊപ്പം മൂന്നാം തവണയാണ് ആസിഫ് ഒന്നിച്ചത് അതിൽ രണ്ടു തവണയും സൂപ്പർഹിറ്റുകൾ ആണ് പിറന്നത്. ഐശ്വര്യ ലക്ഷ്മി നായികയായ വിജയ് സൂപ്പറും പൗര്ണമിയും നിർമ്മിച്ചത് എ കെ സുനിൽ ആണ്. ചിത്രത്തിന്റെ വിജയാഘോഷം അടുത്തിടെ കൊച്ചിയിൽ നടക്കുകയുണ്ടായി. ചിത്രത്തിന്റെ അണിയറ പ്രവർത്തകരെ അനുമോദിക്കുന്ന ചടങ്ങു കൂടെയായിരുന്നു അത്. ആസിഫ് അലി അടക്കമുള്ളവർ ചടങ്ങിന് എത്തിയിരുന്നു.

വിജയ് സൂപ്പറും പൗര്ണമിയും ആഘോഷ പരിപാടിക്കിടെ ഉള്ള ആസിഫ് അലിയുടെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുകയാണ്. തിക്കിനും തിരക്കിനും ഇടയിൽ യാതൊരു പരാതിയും പരിഭവവും ഇല്ലാതെ ഇരിക്കുന്ന ആസിഫ് അലിയെ വിഡിയോയിൽ കാണാം. ഇതിനിടെ ഒരാൾ കാലു തെറ്റി താരത്തിന്റെ മുകളിലേക്ക് വീഴുന്നതും കാണാം. യാതൊരു താര ജാടയും ഇല്ലാത്ത ആസിഫിന്റെ പെരുമാറ്റ രീതിക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

View this post on Instagram

@asifali ♥️♥️

A post shared by @ mallustime on

Comments are closed.