തിയേറ്റ‌റിൽ കണ്ടാൽ ആളുകൾ കൂവുന്ന ആളിനെയാണ് ഞാൻ 16 സിനിമകളിലൂടെ ഇവിടെ പ്രതിഷ്‌ഠിച്ചത്…. ജയറാമുമായി തെറ്റിയതിനു പിന്നിലെ കാരണം പറഞ്ഞു രാജസേനൻ



ഒരു കാലത്തു മലയാള സിനിമയിലെ സൂപ്പർ ജോഡിയായിരുന്നു ജയറാമും രാജസേനനും. പതിനാറ് സിനിമകളിലാണ് ഇവർ ഒന്നിച്ചത് ആ പതിനാറും വമ്പൻ ഹിറ്റുകളുമായിരുന്നു. കടിഞ്ഞൂൽ കല്യാണം മുതൽ നീളുന്ന ആ സിനിമ ബന്ധം എന്നാൽ ഇപ്പോൾ സജീവമല്ല. തുടരെ പരാജയ ചിത്രങ്ങളാണ് ജയറാം സൃഷ്ടിക്കുന്നത് ഇപ്പോൾ. രാജസേനൻ ആകട്ടെ അഭിനയ മേഖല തിരഞ്ഞെടുക്കുകയും ചെയ്തു. ജയറാമുമായി പിരിയാനുള്ള കാരണം അടുത്തിടെ കൗമദി ടി വി ക്ക് നൽകിയ അഭിമുഖത്തിൽ രാജസേനൻ വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ…

“എവിടെയൊക്കെയോ ഞങ്ങൾ തമ്മിൽ മാനസികമായി ചില പ്രശ്‌നങ്ങൾ ഉണ്ടായി. ചില പിന്തിരിപ്പൻ ശക്തികൾ പ്രവർത്തിച്ചു തുടങ്ങി എന്നു പറയണം. ജയറാമിനാണത്. എന്നെ സംബന്ധിച്ചിടത്തോളം അത്തരം പ്രശ്‌നങ്ങൾ ഒന്നുമില്ല. ജയറാമിനെന്തൊക്കെയോ തെറ്റായ ധാരണകളുണ്ടായിരുന്നു. ഫോണിൽ കൂടി കഥ പറഞ്ഞ്, ആ കഥകേട്ട് മാത്രം വന്ന് അഭിനയിച്ച സിനിമകളായിരുന്നു ഈ പതിനാറും. ഇപ്പോൾ അങ്ങനെയല്ല, മറ്റു പലരും ചെയ്യുന്ന പോലെയൊക്കെ ജയറാമും ആവശ്യമില്ലാത്ത ഇടപെടലുകൾ തുടങ്ങി.

എന്റെ കൈയിലേക്ക് ഒരു സ്‌റ്റാറിനെ കിട്ടിയാൽ അയാൾ എങ്ങനെ ആകുമെന്നത് ജയറാമിനെ കണ്ടാൽ മാത്രം മനസിലാകും. ജയറാമിന്റെ ഏറ്റവും മോശം അവസ്ഥയിൽ, ജയറാമിനെ വച്ച് കടിഞ്ഞൂൽ കല്യാണം ചെയ്യുമ്പോൾ തിയേറ്ററിൽ പുള്ളിയെ കണ്ടാൽ കൂവും, പുള്ളിക്ക് സിനിമകളില്ല, സിനിമാ ഇൻഡസ്ട്രി മുഴുവൻ ശത്രുക്കളാണ് ആ സമയത്ത്. ആ ആളിനെയാണ് ഞാൻ ഇത്രയും വർഷം 16 സിനിമകളി കൂടി ഇവിടെ പ്രതിഷ്‌ഠിച്ചത്’

Comments are closed.