താൻ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ല, അദ്ദേഹത്തോട് വളരെയധികം ബഹുമാനം – പാര്‍വതികസബ എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ നായകൻ സ്ത്രീ വിരുദ്ധതയെ ഗ്ലോറിഫൈ ചെയ്തു എന്ന് ചൂണ്ടിക്കാട്ടി പാർവതി iffk യുടെ ഓപ്പൺ ഫോറത്തിൽ പറഞ്ഞ വാക്കുകൾ വിവാദമാകുകയും അതെ സമയം ഈ വിവാദം ഏറ്റുപിടിച്ചു മറ്റുള്ളവർ എത്തുകയും അത് വ്യക്തി ഹത്യകളിലേക്കും നീണ്ട സാഹചര്യത്തിൽ പാർവതി ദി സ്ക്രോൾ എന്ന വെബ്‌സൈറ്റിന് അനുവദിച്ച അഭിമുഖത്തിൽ മനസ് തുറന്നു. താൻ മമ്മൂട്ടിയെ അപമാനിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് വളരെയധികം ബഹുമാനം ഉള്ളൊരാളാണ് താനെന്നും പാർവതി കൂട്ടിച്ചേർത്തു…

“എന്റെ പ്രസംഗത്തെ മമ്മൂട്ടിക്കെതിരെ പാർവതി എന്നാണ് പലരും തലകെട്ടാക്കിയത്. ഞാൻ ഒരിക്കലും അദ്ദേഹത്തെ അപമാനിച്ചിട്ടില്ല, വലിയൊരു നടനാണ് അദ്ദേഹം എന്ന് വിശ്വസിക്കുന്നു ഞാൻ അങ്ങനെ തന്നെയാണ് അദ്ദേഹത്തെ വിശേഷിപ്പിച്ചതും, വളരെയധികം ബഹുമാനം ഉണ്ട് അദ്ദേഹത്തോട്. പലരും അന്നത്തെ മാധ്യമങ്ങളുടെ തലക്കെട്ടു കണ്ടു എനിക്കെതിരെ യുദ്ധത്തിന് ഇറങ്ങി പുറപ്പെട്ടു, ഞാൻ എന്താണ് അന്ന് പറഞ്ഞത് എന്ന് സിനിമക്കുള്ളിൽ നിന്ന് തന്നെ എന്നോട് സംസാരിച്ച പലരും കണ്ടിട്ടില്ല എന്നതാണ് സത്യം. അതെങ്ങനെ സത്യസന്ധമായി ഞാൻ എന്താണ് പറഞ്ഞത് എന്ന് എഴുതിയ മാധ്യമങ്ങൾ കുറവാണ്.

കഥാപാത്രത്തിനെ കൊണ്ട് എന്ത് വേണമെങ്കിലും ചെയ്യിക്കാം എന്നാൽ അതിനു വേണ്ട സിനിമാറ്റിക് അർത്ഥതലം കൂടെ വ്യക്തമാക്കുമ്പോൾ അത് സഭ്യമോ എന്ന് കൂടെ ചോദിക്കുക. സ്ത്രീവിരുദ്ധമായ ഒരു കഥാപാത്രത്തെ കൊണ്ട് അത് തെറ്റാണെന്നു നിങ്ങൾക്ക് കാണിക്കാം, എന്നാൽ അത് ശെരി എന്ന് പറയുന്നതാണ് പ്രശനം.സിനിമ സിനിമ മാത്രമായി കാണു എന്ന് പറയുന്നവരോട്,രണ്ടര മണിക്കൂർ തീയേറ്ററിനുള്ളിൽ നിന്ന് കൈയടിക്കുകയും ചിരിക്കുകയും ചെയുന്ന പ്രേക്ഷകർക്ക് സിനിമ അവരുടെ പൊതുബോധത്തെ സ്വാധീനിക്കുന്ന ഒന്ന് തന്നെയാണ്, ഒപ്പം അവർക്ക് അതിനെ സ്വീകരിക്കാൻ തക്കവണ്ണമുള്ള ഒരു താരവും ആ ചിത്രത്തിലുണ്ട്.

സ്ത്രീവിരുദ്ധത, ലൈംഗികത എന്നിവ കച്ചവടമാക്കുമ്പോൾ അത് നമുക്ക് നല്ലതല്ലാത്ത ഒന്നിനെ മഹത്വവത്കരിക്കപ്പെടുകയാണ് എന്നൊരു ചിന്തയാണ് എനിക്ക് ഉള്ളത്. ഇത്തരം കാര്യങ്ങൾ ചെയുന്ന നായകന് ബാക്ക്ഗ്രൂണ്ട് മ്യൂസിക്നൊപ്പം ഒരു സ്ലോ മോഷൻ നടത്തം കൂടെ ലഭിക്കുമ്പോൾ പ്രേക്ഷകരും അയാളെ പോലെ ആകാൻ തോന്നും എന്തെന്നാൽ അയാൾ നായകൻ ആണല്ലോ.

ഞാൻ ചെയ്ത സിനിമയിലെ നായകനുമായി നടത്തുന്ന ലിപ് ലോക്ക് ഉയർത്തി കാട്ടി എനിക്കെതിരെ സംസാരിക്കുന്നവരോട്, നായകനുമായി ഉഭയ സമ്മതത്തോടെ അങ്ങനെ ഒന്ന് ചെയ്യുന്നതും ഒരുവളുടെ സമ്മതമില്ലാതെ ലൈംഗിക അതിക്രമം നടത്തുന്നതും ഒരുപോലെ അല്ലാലോ. ഞാൻ സിനിമ മേഖലയിൽ ജോലി ചെയുന്ന ഒരു സ്ത്രീ ആണ് എന്റെ അഭിപ്രായങ്ങൾ ഞാൻ തുറന്നു പറയും, ആരോഗ്യപരമയുടെ നല്ല സംവാദങ്ങൾ ആണ് നമുക്ക് വേണ്ടത്. പിന്നെ എന്റെ പ്രായം ആണ് പ്രശ്നം കുറച്ചു കൂടെ മുതിർന്ന ഒരു സ്ത്രീ ആണ് അങ്ങനെ പറഞ്ഞത് എങ്കിൽ ചിലപ്പോൾ ഇത്ര കോലാഹലം ഒന്നും ഉണ്ടാകില്ലയായിരുന്നു.

Comments are closed.