താര ജാടകളില്ലാതെ മോഹൻലാൽ : പരിശോധനകൾ നടത്താന്‍ ആശുപത്രിയിൽ എത്തിയപ്പോള്‍!!തന്റെ കരിയറിലെ ഏറെ പ്രതീക്ഷ നൽകുന്നൊരു കഥാപാത്രമാണ് ശ്രീകുമാർ മേനോൻ ചിത്രം ഒടിയനിലെ ഒടിയൻ മാണിക്യൻ എന്ന് മോഹൻലാൽ പറഞ്ഞിരുന്നു. പാലക്കാട് മേച്ചേരിയിൽ ഒരു ഗ്രാമത്തിന്റെ സെറ്റിൽ ക്ലൈമാക്സ് രംഗങ്ങളുടെ ഇരുപത്തി അഞ്ചു ദിവസം നീണ്ട ഷൂട്ട്‌ കഴിഞ്ഞതിനു ശേഷം മൂന്നു മാസത്തെ ബ്രേഖിലാണ് ഒടിയൻ ടീം. ചിത്രത്തിൽ രണ്ടു ഗെറ്റപ്പിൽ വരുന്ന മോഹൻലാലിൻറെ മുപ്പതു വയസുകാരന്റെ ലൂക്കിന് വേണ്ടി അദ്ദേഹം ശരീര ഭാരം കുറയ്ക്കുമെന്ന് വാർത്തകൾ വന്നിരുന്നു. ഈ ലൂക്കിലുള്ള മോഹൻലാലിൻറെ രംഗങ്ങളുടെ ചിത്രീകരണമാണ് മൂന്ന് മാസങ്ങൾക്ക് ശേഷം നടക്കുക. ഈ മൂന്ന് മാസത്തെ ഇടവേള ശരീര ഭാരം കുറക്കാൻ വേണ്ടി അദ്ദേഹം ഉപയോഗിക്കും. ഏകദേശം പതിനഞ്ചു കിലോയോളം അദ്ദേഹം ഭാരം കുറക്കും. ഒടിയൻ മാണിക്യൻ എന്ന കഥാപാത്രത്തിന്റെ പ്രത്യേകതകളിൽ ഒന്ന് അയാൾക്ക്‌ മറ്റാരേക്കാളും ഉയരത്തിൽ ചാടുവാനും ഓടുവാനും കഴിയും എന്നത് തന്നെയാണ്. കൂടാതെ സംഘടന രംഗങ്ങൾക്കും ഈ ഭാരം ആവശ്യമാണ്.

അതുകൊണ്ട് മോഹൻലാലിന്റെ കഠിനമായ, ശാരീരിക പരിശീലനങ്ങൾക്ക് വേണ്ടി മികച്ച ട്രൈനർമാർ അദ്ദേഹത്തോടൊപ്പം ഉണ്ട്. യോഗ മാസ്റ്റര്മാരും ഫ്രാൻ‌സിൽ നിന്നുള്ള ഡെര്മറ്റോളജിസ്റ്റുകളും ലാലേട്ടന്റെ സഹായത്തിനായി എത്തി. അവരുടെ ആവശ്യപ്രകാരം ശാരീരിക പരിശോധനകൾക്കു മോഹൻലാൽ വിധായനായി. അതുകൊണ്ട് ഒടിയന്റെ മേക്ക്‌ ഓവറുമായി ബന്ധപ്പെട്ട പരിശോധനകൾക്ക് മോഹൻലാൽ ബംഗളുരു അപ്പോളോ ആശുപത്രിയിൽ എത്തി. പല ശാരീരിക പരിശോധനകൾ അദ്ദേഹം നടത്തി. പതിവ് ഹൃദയ പരിശോധനകള്‍ക്കായാണ് താരം ആശുപത്രിയില്‍ എത്തിയതെന്നും റിപ്പോർട്ടുകൾ ഉണ്ട്.

ഒടിയനിൽ വേണ്ട രൂപമാറ്റത്തിന് ശരീരം തൃപ്തികരമാണോ എന്നറിയാനാണ് മോഹൻലാൽ എത്തിയത്‌. നടത്തിയ എല്ലാത്തര പരിശോധനകൾക്കും പോസറ്റീവ് റിപ്പോർട്ട്‌ ആണ് കിട്ടിയതെന്ന് പറയപ്പെടുന്നു. മൂന്ന് മാസത്തെ കഠിന പരിശീലനങ്ങൾക്ക് ശേഷം ഭാരം കുറച്ച് അദ്ദേഹം എത്തും. താരജാട ഒന്നുമില്ലാതെ മോഹൻലാൽ സാധാരണകരോടൊപ്പം ഹോസ്പിറ്റലിലെ ഒപിയില്‍ നില്‍ക്കുന്ന ദൃശ്യങ്ങൾ ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആണ്.

Comments are closed.