താരജാടകളില്ലാത്ത ബസ് സ്റ്റോപ്പിൽ ബസ് കാത്തിരുന്നു സായി പല്ലവിപ്രേമം എന്ന ചിത്രത്തിലൂടെ സിനിമ ലോകത്ത് എത്തിയ താരമാണ് സായി പല്ലവി. പ്രേമം പുറത്തിറങ്ങിയത് മലയാള ഭാഷയിൽ ആണെങ്കിൽ പോലും സൗത്ത് ഇന്ത്യ ഒട്ടാകെ ചിത്രം ശ്രദ്ധിക്കപ്പെട്ടു ഒപ്പം സായി പല്ലവിയും. പിന്നീട് തമിഴിലും തെലുങ്കിലുമായി പല ചിത്രങ്ങളിലും സായി പല്ലവി വേഷമിട്ടു. ഇതിനിടയിൽ പല വിവാദങ്ങളും നടിയുടെ പേരിൽ സൃഷ്ടിക്കപ്പെട്ടു എങ്കിലും അതൊന്നും സായി പല്ലവിയുടെ ഗ്രാഫിനെ ബാധിച്ചില്ല, ഭൂരിഭാഗം ചിത്രങ്ങളും ഹിറ്റ് സ്റ്റാറ്റസ് നേടി.

വിരത പർവ്വം 92 എന്ന ചിത്രത്തിലാണ് സായി പല്ലവി ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിന്റെ ലൊക്കേഷൻ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്. ചിത്രത്തിലെ ചില സീനുകൾ ഷൂട്ട്‌ ചെയ്യാൻ വേണ്ടി ബസ് സ്റ്റോപ്പിൽ കാത്തിരിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. തെലുങ്കാനയിലെ വാറങ്കൽ എന്ന ഗ്രാമത്തിലെ ഒരു സാധാരണ പബ്ലിക് ബസ് സ്റ്റോപ്പിൽ ഇരിക്കുന്ന സായി പല്ലവിയുടെ ചിത്രങ്ങളാണ് വൈറലാകുന്നത്. സീനുകളുടെ നാച്ചുറലിറ്റിക്ക് വേണ്ടിയാണ് പബ്ലിക് ബസ് സ്റ്റോപ്പ്‌ തിരഞ്ഞെടുത്തത്. സായി പല്ലവീക്കും അവിടെ ഷൂട്ട്‌ ചെയ്യാനായിരുന്നു താല്പര്യം..

ബാഗും കൈയിൽ പിടിച്ചു സാരിയുടുത്തു വന്ന പെൺകുട്ടി സായ് പല്ലവി ആണെന്ന് അവിടെ ഉണ്ടായിരുന്നവർ പെട്ടന്നു തിരിച്ചറിഞ്ഞില്ല. അത് കൊണ്ട് തന്നെ ഷൂട്ടിംഗ് എളുപ്പവും ആയിരുന്നു. തൊട്ടടുത്ത ഹോട്ടലിൽ ക്യാമറ വച്ചാണ് ഈ രംഗം ഷൂട്ട് ചെയ്തത്. ബെഞ്ചിൽ മറ്റു യാത്രക്കാർക്കൊപ്പമാണ് ഇരുന്നതെങ്കിലും ആരും തന്നെ അടുത്തിരിക്കുന്നത് സായ് പല്ലവി ആണെന്ന് മനസിലാക്കിയില്ല.

Comments are closed.