താരങ്ങളുടെ ആരാധകരായി ജീവിതം നോക്കാതെ നടക്കുന്നവർ വിഡ്ഢികൾദൈവത്തിനു വിഡ്ഢികളെ അത് കൊണ്ടാണ് അദ്ദേഹം നടന്മാരെ സൃഷ്ടിച്ചത്. ഒരു വിഡ്ഢിയായിരിക്കാൻ ഞാൻ ഇഷ്ടപെടുന്നു. ഇരുപതു വർഷങ്ങൾക്കു മുൻപ് പ്രകാശ് രാജ് നൽകിയ ഒരു ഇന്റർവ്യൂയിലെ വാക്കുകൾ ആണവ. അടുത്തിടെ കൊല്ലപ്പെട്ട ഗൗരി ലങ്കേഷിനു കൊടുതൊരു അഭിമുഖം ആയിരുന്നു അത്. വര്ഷം ഇത്രയായിട്ടും പ്രകാശ് രാജിന്റെ നിലപാടുകൾക്ക് മാറ്റമില്ല. താര ആരാധനയെ ഇപ്പോളും വെറുക്കുന്ന അദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ

എനിക്ക് ആരാധക സംഘടനകളില്ല,എനിക്കത് ഇഷ്ടമില്ല എന്റെ സിനിമകൾ ഇഷ്ടമെങ്കിൽ നിങ്ങൾ അത് കാണണം. അത് കഴിഞ്ഞു പോയി നിങ്ങളുടെ അച്ഛനമ്മാരെ നോക്കാം, വെറുതെ ആരാധകനായി നടന്നിട്ട് കാര്യമില്ല. വെറുതെ വിഢികളാകണ്ട

കമൽ ഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിനെ പറ്റിയും പ്രകാശ് രാജിന് വ്യക്തമായ അഭിപ്രായമുണ്ട് ” കമൽ ഹാസൻ രാഷ്ട്രീയത്തിൽ ഇറങ്ങിയാൽ ഞാൻ പിന്തുണ നൽകും. ഒരു മൂന്നാം മുന്നണിക്ക് സമയമായി. കമൽ ഹാസൻ മാത്രമല്ല ഒരുപാട് യുവാക്കൾ രാഷ്ട്രീയത്തിലേക്ക് വരേണ്ടതുണ്ട്” അദ്ദേഹം പറയുന്നു