താന്‍ മോഹൻലാലിന്‍റെ വലിയ ആരാധകൻ – ബോക്സിങ് താരം വിജേന്ദർ!!!!ഇന്ത്യൻ സിനിമയ്ക്ക് മലയാള സിനിമ നൽകിയ അഭിനയ വിസ്മയങ്ങളാണ് മമ്മൂട്ടി, മോഹൻലാലും. ഇന്ത്യയിലെ പല മികച്ച താരങ്ങളുടെയും, സെലിബ്രിറ്റികളുടെയും ഇഷ്ട നടന്മാരാണ് ഈ ഇവർ. അത് പലരും വെളുപ്പെട്ടിട്ടുമുണ്ട്.

അത്തരത്തിൽ വീണ്ടുമൊരു സ്പോർട്സ് താരം തന്റെ ഇഷ്ട നടനെ വെളുപ്പെടുത്തിരിക്കുകയാണ്. ഇന്ത്യയുടെ അഭിമാന ബോക്സിങ് താരം വിജേന്ദർ സിംഗിന്റെ ഇഷ്ട നടൻ മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ ആണെന്ന് അദ്ദേഹം തന്നെ പറയുന്നു. ട്വിറ്റെർ അക്കൗണ്ട് വഴിയാണ് വിജേന്ദർ ഈക്കാര്യം വെളുപ്പെടുത്തിയത്.

താൻ മോഹൻലാലിൻറെ സാറിന്റെ വലിയ ആരാധകനാണെന്നും, അദ്ദേഹത്തിന്റെ ജിമിക്കിയും കമ്മൽ ഡാൻസും ഇഷ്ടപെട്ടുവെന്നുമാണ് വിജേന്ദർ പറഞ്ഞത്. ഏറെ സെലിബ്രിറ്റി ആരാധകരുള്ള മോഹൻലാലിൻറെ ആരാധകരുടെ പട്ടികയിൽ ഈ അഭിമാന കായിക താരത്തിന്റെ പേരും ചേർക്കപ്പെടുകയാണ്. ഇന്ത്യയുടെ മുൻ വെടിക്കെട്ട് ബാറ്റ്സ്മാൻ സെവാഗും ഒരു ലാലേട്ടൻ ആരാധകനാണ്.

Comments are closed.