തളർച്ചയിൽ വീഴാതെ മുന്നോട്ട് നടന്ന ചവറക്കാരുടെ കുട്ടേട്ടൻ !! കൈയടി അറിയിച്ചു ടോവിനോയും

0
326

കലാരംഗത്തെ മികവിനു ഈ വര്ഷം സംസ്ഥാന യുവജന കമ്മിഷന്റെ അവാർഡ് നേടിയ നടനാണ് ടോവിനോ തോമസ്. എന്നാൽ ടോവിനോ തോമസിനൊപ്പം ഒരുപക്ഷെ അദ്ദേഹത്തിനും മുകളിൽ സ്റ്റാർ ആയ വേറൊരു മനുഷ്യനും ആ വേദിയിൽ ഉണ്ടായിരുന്നു. ടോവിനോ സ്‌ക്രീനിൽ ആയിരുന്നു സ്റ്റാർ എങ്കിൽ ഇദ്ദേഹം തന്റെ ജീവിതം കൊണ്ട് തന്നെ ഒരു സ്റ്റാർ ആണ്. ഭിന്നശേഷിക്കാരൻ ആയിട്ടു പോലും തളരാതെ തന്നെ പോലെയുള്ള അനേകരെ സഹായിച്ച, ഈ വർഷത്തെ മികച്ച സാമൂഹ്യ സേവകനുള്ള യുവജന കമ്മീഷന്റെ അവാർഡ് നേടിയ പി ആർ കൃഷ്ണകുമാർ എന്ന ചാവറക്കാരുടെ സ്വന്തം കുട്ടേട്ടൻ ആയിരുന്നു അത്.

സമൂഹത്തിൽ അധികമാളുകൾക്ക് അറിയാത്തതും, രോഗിക്ക് അതിദയനീയ സ്ഥിതി ഉണ്ടാക്കുന്നതും, ചികിത്സ ഇല്ലാത്ത രോഗം എന്ന് ആധുനിക വൈദ്യ ശാസ്ത്രം ഉറപ്പിച്ചു പറഞ്ഞിട്ടുള്ളതുമായ ഒരു രോഗമാണിത്. കുറേ നിഗൂഢതകൾ നിറഞ്ഞുനിൽക്കുന്ന അപൂർവ്വ ജനിതക രോഗമായി നിർണയിച്ചിരിക്കുന്നു. ഈ രോഗം ബാധിച്ചു എഴുനേറ്റു ഇരിക്കാനോ നടക്കാനോ പോലും ആകാതെ വീൽ ചെയറിൽ തന്നെ കഴിച്ചു കൂട്ടേണ്ടി വന്നൊരാളാണ് കൃഷ്ണകുമാർ. മസ്കുലാർ ഡിസ്ട്രോഫി മൂലം ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ വേണ്ടി കൃഷ്ണകുമാറിന്റെ നേതൃത്വത്തിൽ തുടങ്ങിയ ട്രസ്റ്റ് ആണ് MinD. ഇതുവരെയായി 400 നു മുകളിൽ മാസ്ക്കുലർ ഡിസ്ട്രോഫി രോഗം ബാധിച്ചവരെ കണ്ടെത്താനും അവർക്ക് സഹായം നൽകാനും MinD ലൂടെ കൃഷ്ണകുമാറിനും കൂട്ടുകാർക്കും സാധിച്ചിട്ടുണ്ട്.

വീല്ചെയറുകളിലും കട്ടിലുകളിലും തളിച്ചിട്ടു പോകുന്ന ജീവിതങ്ങളെ സ്വപ്നം കാണുവാനും ആഗ്രഹിക്കുവാനും പഠിപ്പിക്കുന്ന കൃഷ്ണകുമാറിന്റെ വലിയ മനസിനാണ് സംസ്ഥാന യുവ ജന കമ്മിഷൻ അവാർഡ് നൽകി ആദരിച്ചത്. തനന്റെ കുറവുകളിൽ തളരാതെ മറ്റുള്ളവരെ ജീവിക്കാൻ പ്രേരിപ്പിക്കുന്ന കൃഷണകുമാറിനെ കണ്ടതിലുള്ള സന്തോഷം ടോവിനോ ഫെയ്‌സ്‌ബുക്കിൽ പങ്കു വച്ചിരുന്നു. ഒപ്പം MinD നെ പറ്റിയും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ പങ്കു വച്ചിട്ടുണ്ട്. ടോവിനോടെ കുറിപ്പ് ഇങ്ങനെ…

“It was a privilege to meet him yesterday. Very talented, very inspiring, very strong willed. ആരും നോക്കാനില്ലാതെ അഭയസ്ഥാനം തേടുന്നവർക്ക് വേണ്ടിയുള്ള പുനരധിവാസം ആണ് മൈൻഡിന്റെ സ്വപ്നം ലക്ഷ്യം. മസ്കുലർ ഡിസ്ട്രോഫി ബാധിച്ച ഏതെരാളിന്റെയും മനസിൽ കടന്നു കൂടുന്ന നിരാശയും ഭയവും തുടച്ചു നീക്കി വെല്ലുവിളികളെ നേരിടാന ഉതകുന്ന കൌൺസിലിങ്ങ് സെൻറർ, ഫിസിയോതെറാപ്പി യൂണിറ്റുകൾ, വിദ്യാഭ്യാസ, തൊഴിൽ പരിശീലന കേന്ദ്രങ്ങൾ, സ്വന്തം വീടു പോലെ കയറി വരുവാൻ പറ്റുന്ന ഒരിടം. ഇവയെല്ലാമാണ് റീഹബിലിറ്റേഷന്റെ ലക്ഷ്യം. ഈ ഒരു ലക്ഷ്യം ഉള്ളിൽ ശക്തമായി നിൽക്കുമ്പോഴും ഞങ്ങളുടെ ഭൌതിക സാഹചര്യങ്ങൾ തീർത്തും ശുഷ്കമാണ്. സ്ഥലം, കെട്ടിട നിർമാണം തുടങ്ങി ഒട്ടേറെ കടമ്പകൾക്കു മുന്നിൽ പകച്ചു നിൽക്കുന്ന ഞങ്ങൾക്ക് വേണ്ടത് നന്മ നിറഞ്ഞ നിങ്ങൾ ഓരോരുത്തരുടെയും പിന്തുണയാണ്.”