തല അജിത്ത്, ശാലിനി കുടുംബം – പുതിയ ചിത്രങ്ങള്‍ കാണാം…പ്രധാനമായും തമിഴിൽ അഭിനയിക്കുന്ന ഒരു ഇന്ത്യൻ ചലച്ചിത്രനടനാണ് അജിത് കുമാർ. തമിഴ് കൂടാതെ തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ഇദ്ദേഹം മൂന്നു തവണ മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ്‌ വാങ്ങിയ നടനാണ്‌ . ഇദ്ദേഹം തൊണ്ണൂ റു കളുടെ അവസാനത്തിൽ തമിഴിലെ പ്രശസ്തനായ നടനായി. തന്റെ ആദ്യ ചിത്രം തെലുങ്ക് ചിത്രമായ പ്രേമ പുസ്തകം ആണ്. ഇത് 1992 ൽ പുറത്തിറങ്ങി. പക്ഷേ അജിത്തിന്റെ ശ്രദ്ധേയനാക്കിയ ചിതം തമിഴിലെ കാതൽ കോട്ടൈ (1996 )എന്ന ചിത്രമാണ്. 1999 ൽ അദ്ദേഹം മികച്ച നടനുള്ള ഫിലിംഫെയർ അവാർഡ് നേടി. വാലി എന്ന ചിത്രത്തിലെ ഇരട്ടവേഷത്തിൽ അഭിനയിച്ചതിനാണ് ഈ പുരസ്കാരം അദ്ദേഹത്തിന് ലഭിച്ചത്.

Comments are closed.