തല അജിത്തിന് വേണ്ടിയൊരു മാസ്സ് സ്ക്രിപ്റ്റ് ഒരുക്കി വച്ച് മുരുഗദോസ്!!



തല അജിത്തിനോടൊപ്പം ഒരു സിനിമ ചെയ്താണ് മുരുഗദോസ് എന്ന ഇന്നത്തെ മാസ്റ്റർ ഡയറെക്ടർ സിനിമയിലെത്തിയത്. ദിന എന്ന ഹിറ്റ് ചിത്രം ഒരുക്കിയ മുരുഗദോസിനു പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നില്ല. തമിഴിലും പിന്നീട് തെലുങ്കിലും ഒടുവിൽ ഹിന്ദിയിലും ഹിറ്റ് ചിത്രങ്ങൾ മുരുഗദോസ് സംവിധാനം ചെയ്തു. എന്നാൽ ആദ്യ ചിത്രത്തിന് ശേഷം മുരുഗദോസ് അജിത്തിനൊത്തു ഒരു സിനിമ ചെയ്തിട്ടില്ല. ആരാധകർ എപ്പോഴും ചോദിക്കുന്ന ചോദ്യമാണിത്.

എന്ത് കൊണ്ട് അജിത് ചിത്രം ചെയുന്നില്ല എന്ന ചോദ്യത്തിനു മുരുഗദോസ് മറുപടി പറയുന്നതിങ്ങനെ ” അജിത് ആരാധകർ എപ്പോഴും എന്നോട് ചോദിക്കുന്ന ചോദ്യമാണത്. അജിത്തിനൊപ്പം എപ്പോഴാണ് സിനിമ ചെയ്യുന്നത് എന്ന ചോദ്യം ഞാൻ എപ്പോഴും അഭിമുഖിക്കേണ്ടി വരുന്നുണ്ട്. എന്തായാലും ഞങ്ങൾ ഒരു സിനിമ ചെയ്യും. അതിന്റെ തിരക്കഥ തയാറാണ്. അതൊരു മാസ്സ് സിനിമയാണ്. അദ്ദേഹത്തിന്റെ സമ്മതത്തിനു മാത്രമാണ് കാത്തിരിക്കുന്നത്.”

മുരുഗദോസ് അവസാനം സംവിധാനം ചെയ്ത സർക്കാർ ഒരു വമ്പൻ വിജയമായിരുന്നു. 200 കോടി ക്ലബ്ബിൽ എത്തിയ ചിത്രം വിജയോടൊപ്പം മുരുഗദോസ് ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണ്. ധീരൻ അധികാരം ഒന്ടര് എന്ന ഹിറ്റ് ചിത്രം സംവിധാനം ചെയ്ത എച് വിനോദ് ചിത്രത്തിലാണ് അജിത് അടുത്തു അഭിനയിക്കുന്നത്. റീലീസാകാനുള്ളത് ശിവ ചിത്രം വിശ്വാസമാണ്. ശിവയോടൊപ്പം നാലാം തവണയാണ് അജിത്ത് ഒന്നിക്കുന്നത്. നയൻതാരയാണ് ചിത്രത്തിലെ നായിക.

Comments are closed.