തമിഴ് നാട് കർഷകർക്ക് വേണ്ടി 75 ലക്ഷം രൂപ പ്രഭാസ് നൽകി – കാർത്തിബാഹുബലി എന്ന ചിത്രം കൊണ്ട് ലോകമെമ്പാടും ഉള്ള ഇന്ത്യൻ സിനിമാ പ്രേമികളുടെ മനസ്സിൽ ഒരു വലിയ സ്ഥാനം നേടിയയാളാണ് പ്രഭാസ്. മാധ്യമങ്ങൾക്ക് മുന്നിൽ വല്ലപ്പോഴും മാത്രം വരാറുള്ള പ്രഭാസ് ഒരുപാട് ജീവ കാരുണ്യ പ്രവർത്തനങ്ങൾ നടത്താറുള്ളയാളാണ്. അഭിമുഖങ്ങളിൽ അപൂർവമായി മാത്രം എത്താറുള്ള അദ്ദേഹത്തെ സംബന്ധിക്കുന്ന പല കാര്യങ്ങളും പ്രേക്ഷകരിലേക്ക് അത്രയധികം എത്താറില്ല

അടുത്തിടെ ധീരൻ അധികാരം ഒന്ന് എന്ന തന്റെ ചിത്രത്തിന്റെ പ്രൊമോഷന് വേണ്ടി ഹൈദരാബാദിൽ എത്തിയ തമിഴ് നടനും സൂര്യയുടെ സഹോദരനുമായ കാർത്തി പ്രഭാസിനെ പറ്റി അധികമാർക്കും അറിയാത്ത ഒരു കാര്യം പറയുകയുണ്ടായി. തമിഴ്‌നാട്ടിലെ പാവപെട്ട കർഷകർക്ക് വേണ്ടി വലിയൊരു തുകയാണ് പ്രഭാസ് നൽകിയതെന്നാണ് കാർത്തി പറഞ്ഞത്, കടുത്ത വരൾച്ചയിലായ കടലൂര് എന്ന ജില്ലയിലെ കര്ഷകർക്ക് വേണ്ടിയാണ് പ്രഭാസ് എഴുപത്തി അഞ്ചു ലക്ഷം രൂപയാണ് നൽകിയത്

അടുത്തിടെ നടൻ വിജയ് സേതുപതിയും തമിഴ്‌നാട്ടിലെ പാവപെട്ട കുട്ടികൾ പഠിക്കുന്ന വിദ്യാലയങ്ങളിലെ കുട്ടികൾക്ക് വേണ്ടി അമ്പതു ലക്ഷം രൂപ നൽകിയിരുന്നു. സിനിമയിൽ മാത്രമല്ല യഥാർഥ ജീവിതത്തിലും നായകന്മാരാകുന്ന താരങ്ങൾക്ക് ഹൃദയം നിറഞ്ഞ കൈയടി