തമിഴ്‌നാട്ടിൽ ജലക്ഷാമം രൂക്ഷം…. സിനിമകളിലെ മഴ രംഗങ്ങള്‍ കുറയ്ക്കും…

0
97

തമിഴ്‌നാട് ഇന്നു നേരിടുന്നത് രൂക്ഷമായ വരള്‍ച്ച. മിക്ക പ്രദേശങ്ങളിലും ഭൂഗര്‍ഭജല വിതാനം ക്രമാതീതമായി താഴ്ന്നു.മഴയിൽ മുൻവർഷത്തേക്കാളും അറുപത്തിനാല് ശതമാനം കുറവാണു അനുഭവപെടുന്നത്. കുഴല്‍കിണറുകളുടെ ആഴം കൂട്ടിയിട്ടും രക്ഷയില്ല. പശ്ചിമഘട്ടത്തോട് ചേര്‍ന്ന മേഖലയില്‍ പോലും ഭൂഗര്‍ഭ ജലവിതാനം താഴ്ന്നത് രണ്ടുമീറ്ററിലധികം. ഈ സാഹചര്യത്തില്‍ ജലസംരക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ തയ്യാറെടുക്കുകയാണ് തമിഴ് സിനിമാലോകം.

സിനിമയില്‍ മഴ രംഗങ്ങള്‍ കുറയ്ക്കാനാണ് സംവിധായകരുടെ തീരുമാനം. സിനിമയിലെ അത്യുഗ്രൻ സ്റ്റണ്ട് രംഗങ്ങൾക്കും ഇൻട്രോ സീനിനും എല്ലാം മഴ രംഗങ്ങളുടെ ഉപയോഗം സർവ സാധാരണമാണ് തമിഴ് സിനിമകളിൽ. ഇനി അത്തരം രംഗങ്ങൾ കുറക്കുകയോ അല്ലെങ്കില്‍ ഷവര്‍ ടെക്‌നിക്കുകള്‍ ഉപയോഗിച്ച് വെള്ളത്തിന്റെ ഉപയോഗം കുറയ്ക്കുകയോ ചെയ്യണമെന്ന നിർദേശമാണ് സംവിധായകർ നിർമ്മാതാക്കൾക്ക് നൽകിയിരിക്കുന്നത്.

ഒരു ജനത വെള്ളമില്ലാതെ വലയുമ്പോൾ അനാവശ്യമായി ജലം പാഴാക്കുന്നത് ഒഴിവാക്കാൻ ഉള്ള തീരുമാനം ഒരുപാട് കൈയടികൾ നേടുന്നുണ്ട്. മഴ ഒരു സിനിമയില്‍ ഒഴിച്ചുകൂടാനാവാത്തതാണെങ്കില്‍ പോലും വളരെ പരിമിതമായ രീതിയിൽ വെള്ളം ഉപയോഗിച്ച് ഷൂട്ട് നടത്താൻ ആണ് ഇപ്പോഴത്തെ പ്ലാൻ.