തമാശ – ചിന്തിപ്പിക്കുന്നുണ്ട് ഈ തമാശ………ബോഡി ഷൈമിങ്, എത്ര പൊളിറ്റിക്കൽ കറസ്റിനെസ്സിന്റെ നൂല് പിടിച്ചാലും മലയാളി എപ്പോഴും ചെന്ന് വീഴുന്ന ഒരു പടു കുഴിയുണ്ട്. ബോഡി ഷൈമിങ്ങും അത് ഒരു വ്യക്തിയുടെ മേലെ അടിച്ചേൽപ്പിക്കുന്ന മാനസിക സമ്മർദ്ദവും എല്ലാം അന്യ ഗ്രഹത്തിലാണെന്ന കണക്ക് നടിക്കുകയാണ് മലയാളികൾ. പേരിൽ തമാശ ഉണ്ടെങ്കിലും അഷറഫ് ഹംസ സംവിധാനം ചെയുന്ന തമാശ ഇത്തരം വളരെ സീരിയസ് ആയൊരു വിഷമായാണ് പറയുന്നത്. സുഡാനിയുടെ നിർമ്മാതാക്കൾ ഹാപ്പി ഹവേഴ്സ് എന്റർടൈൻമെന്റ് വീണ്ടും ഒരുക്കിയ തമാശ കൊണ്ടെന്റിലും കൊമേർഷ്യൽ വാലുവിലും ഏറെ മുന്നിലാണ്.

ശ്രീനിവാസൻ മാഷ് മറ്റുള്ളവരിൽ നിന്ന് ഏറെ ഒതുങ്ങി ജീവിക്കുന്ന ഒരാളാണ്. മലയാളം അധ്യാപകനായ ശ്രീനിവാസൻ മാഷിന്റെ ഒരേയൊരു പ്രശനം, അല്ലെങ്കിൽ അയാൾക്ക് ചുറ്റുമുള്ളവർ അയാൾക്ക് കാണുന്ന കുറ്റം അയാളുടെ കഷണ്ടിയാണ്. അതിന്റെ അപകർഷതാ ബോധം ശ്രീനിവാസൻ സാറിന് ആവോളമുണ്ട്. കാണാൻ ഭംഗിയില്ലാത്തവർ എന്ന് ലോകം പറയുന്നവർക്ക് പ്രണയിച്ചു കൂടെ. അങ്ങനെ ശ്രീനി സാറിന്റെ ജീവിതത്തിലെ പ്രണയങ്ങളിലൂടെ സഞ്ചരിക്കുകയാണ് തമാശ…

സാമൂഹിക യാഥാർഥ്യങ്ങളിലേക് വിരൽ ചൂണ്ടുന്ന സിനിമ സോഷ്യൽ മീഡിയയിൽ കണ്ണുമടച്ചു ജീവിക്കുന്നവരെ കണക്കറ്റ് പരിഹസിക്കുന്നുണ്ട്. ശ്രീനിവാസൻ സാറിന്റെ ജീവിതത്തിൽ കടന്നു വരുന്ന സ്ത്രീകളിലൂടെ ഒരുപാട് കാര്യങ്ങൾ പറയുന്നുണ്ട് മേക്കേഴ്‌സ്. നമ്മുടെ ഒക്കെ ജീവിതത്തിൽ ഏതെങ്കിലും പോയിന്റിൽ കടന്നു പോയിട്ടുള്ള അവസ്ഥകളിലെ ശ്രീനിവാസൻ മാഷിനെ നമ്മുക്ക് നല്ല രീതിയിൽ റിലേറ്റ് ചെയ്യാൻ പറ്റും…

എന്റെയോ നിന്റെയോ പറഞ്ഞു കേട്ടതോ ആയ ഒരുപിടി മുഹൂർത്തങ്ങളും ജീവിതങ്ങളുമാണ് തമാശ. കാണേണ്ട സിനിമകളിൽ ഒന്ന്

Comments are closed.