ഡേയ് അതല്ലാതെ വേറെന്തെങ്കിലും കാണിക്ക് !! സ്വന്തം സിനിമകളുടെ പേര് പറയാൻ പണിപെടുന്ന ലാലേട്ടനും പ്രിത്വിയുംഡംബ്ഷറാഡ്സ്, കുട്ടികാലത്തോ അതും പോട്ടെ ഏതെങ്കിലും പ്രായത്തിൽ എല്ലാവരും കളിച്ചിട്ടുള്ള കളിയാകുമിത്. സിനിമകളുടെ പേര് മൂകാഭിനയത്തിലൂടെ അവതരിപ്പിക്കുകയും മറു പുറത്തിരിക്കുന്ന വ്യക്തി അത് കണ്ടു പിടിക്കുകയൂം ചെയുന്ന രസകരമായ ഈ ഗെയിമിന് ഇന്നും ഒരുപാട് ആരാധകരുണ്ട്. നമ്മുടെ ഇഷ്ട താരങ്ങൾ ഡംബ്ഷറാഡ്സ് കളിച്ചാൽ എങ്ങനെ ഉണ്ടാകും എന്ന് ചിന്തിച്ചിട്ടുണ്ടോ.? എന്നാൽ അങ്ങനെയൊന്നു അടുത്തിടെ നടന്നു. അതിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്…

ലൂസിഫർ എന്ന ചിത്രത്തിന്റെ വിജയാഘോഷ വേളയിൽ ആയിരുന്നു ഇങ്ങനെ ഒന്ന് അരങ്ങേറിയത്. ക്ലബ് എഫ് എം സംഘടിപ്പിച്ച പ്രോഗ്രാമിൽ അവതാരിക ഇങ്ങനെ ഒരു ആവശ്യം മുന്നോട്ട് വച്ചപ്പോൾ ഇരുവരും സന്തോഷ പൂർവം അത് സമ്മതിക്കുകയായിരുന്നു . സ്വന്തം ചിത്രങ്ങളുടെ പേര് കണ്ടുപിടിക്കാൻ ലാലേട്ടനും പ്രിത്വിയും പണിപെടുന്നത് കാണിക്കുന്ന വീഡിയോ ഒരുപിടി രസകരമായ മുഹൂർത്തങ്ങളും സമ്മാനിക്കുന്നുണ്ട്. ഇന്നലെ പുറത്തിറങ്ങിയ വീഡിയോ വളരെ കുറച്ചു നേരം കൊണ്ട് തന്നെ ഒരുപാട് കാഴ്ചക്കാരെ നേടിയിട്ടുണ്ട്. വീഡിയോ കാണാം…

Comments are closed.