ഡിസംബർ 25 നു വിമാനം സിനിമ കേരളത്തിൽ എവിടെയും ആർക്കും കാശു കൊടുക്കാതെ കാണാം!!വിമാനം എന്ന പൃഥ്വിരാജ് ചിത്രം ഇന്നലെ തീയേറ്ററുകളിൽ എത്തിയിരുന്നു. ശാരീരിക സാമ്പത്തിക ബുദ്ധിമുട്ടുകളെ മറികടന്നു സ്വന്തമായി വിമാനം ഉണ്ടാക്കി പറത്തിയ സജി തോമസിന്റെ ജീവിത കഥ പറയുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രദീപ് നായരാണ്. പ്രിത്വിരാജും, ദുര്ഗ കൃഷ്ണയുമാണ് ചിത്രത്തിൽ നായികാ നായകന്മാരായി എത്തുന്നത്.

ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രത്തിനോട് അനുബന്ധിച്ചു പ്രേക്ഷകർക്കായി ഒരു ഗംഭീര ക്രിസ്മസ് സമ്മാനം വിമാനം ടീം ഒരുക്കുകയാണ്. ഈ ഡിസംബർ 25 നു പകൽ ചിത്രത്തിന്റെ കേരളത്തിലെ എല്ലാ ഷോകളും പ്രേക്ഷകർക്ക് സൗജന്യമായി കാണാം എന്നൊരു സർപ്രൈസ് സമ്മാനമാണ് ടീം ഒരുക്കിയിരിക്കുന്നത്. പൃഥ്വിരാജ് തന്റെ ഫേസ്ബുക് പേജിലെ ലൈവിലൂടെ ആണ് ഈ കാര്യം അറിയിച്ചത്.

പ്രിത്വിയുടെ വാക്കുകൾ ഇങ്ങനെ “ചിത്രത്തിനു വരുന്ന മികച്ച അഭിപ്രായങ്ങളേ സംബന്ധിച്ചു ഞാനും നിർമ്മാതാവും സംവിധായകനും സംസാരിച്ചിരുന്നു. ഞങ്ങൾ സംസാരിച്ച കൂട്ടത്തിൽ സജിക്ക് വേണ്ടി എന്ത് ചെയ്യാനാകും എന്ന് ചിന്തിച്ചു. സജിയോട് സംസാരിച്ചപ്പോൾ അദ്ദേഹത്തിന്റെ കുറച്ചു കൂട്ടുകാർക്ക് ഈ സിനിമ ഒന്ന് കാണാൻ ഉള്ള അവസരം ഒരുക്കണം എന്ന് ചോദിച്ചു. സജിക്കും പ്രേക്ഷകർക്കുമുള്ള ഞങ്ങളുടെ സമ്മാനം ഇതാണ്. ഡിസംബർ 25 നു കേരളത്തിലെ എല്ലാ സ്‌ക്രീനുകളിലും വിമാനം നിങ്ങൾക്ക് ഫ്രീ ആയി അതായത് കാശ് നൽകാതെ കാണാം(മാറ്റിനി, നൂൺ ഷോ). ഒപ്പം അന്നത്തെ ഫസ്റ്റ് ഷോ, സെക്കന്റ് ഷോ കളക്ഷൻ ഞങ്ങൾ സജിക്ക് നൽകാൻ തീരുമാനിച്ചു.”

Comments are closed.