ട്വിറ്റെർ അക്കൗണ്ട് തിരികെ തന്നില്ലെങ്കിൽ ആത്മഹത്യ ചെയ്യും – കെ ആർ കെപലരോടും ഏറ്റുമുട്ടൽ നടത്തി ഒടുവിൽ അമീർ ഖാനുമുന്നിൽ അടിതെറ്റിയ കെ.ആർ.കെ ഇപ്പോൾ ട്വിറ്റിർ അതികൃതരുടെ മുന്നിൽ കേണപേക്ഷിച്ചിരിക്കുകയാണ് തന്റെ ട്വിറ്റർ അക്കൗണ്ടിനുവേണ്ടി.

“ഇന്ത്യയിലെ ട്വിറ്റർ ഉദ്യോഗസ്ഥരോട് ഞാൻ അപേക്ഷിക്കുന്നു, എന്റെ അക്കൗണ്ട് നിങ്ങൾ പുനഃസ്ഥാപിച്ചില്ലെങ്കിൽ ഞാൻ ആത്മഹത്യ ചെയ്യും. ലക്ഷക്കണക്കിന് പണം എന്റെ കയ്യിൽനിന്ന് ഈടാക്കിയതിന് ശേഷമാണ് ട്വിറ്റർ അക്കൗണ്ട്മരവിപ്പിച്ചത്. എന്റെ മരണത്തിന് ഉത്തരവാദി ട്വിറ്റർ ഇന്ത്യ അധികൃതരായിരിക്കും എന്നെ സഹായിച്ചില്ലെങ്കിൽ ഞാൻ ജീവനൊടുക്കും”.എന്നാണ് കെ.ആർ.കെ ഇപ്പോൾ പറയുന്നത്.


ഇതിനുമുമ്പും പല താരങ്ങളെയും അപമാനിക്കുന്നതരത്തിൽ പരാമർശങ്ങൾ നടത്താൻ ട്വിറ്റർ ഉപയോഗിച്ചിട്ടുള്ള ആളാണ് കെ.ആർ.കെ.മലയാളികളുടെ പൊങ്കാലയുടെ ചൂടും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. അമീർഖാന്റെ പുതിയ ചിത്രമായ “സീക്രട്ട് സൂപ്പർസ്റ്റാർ”ന്റെ സസ്പെൻസ് പുറത്തുവിട്ടത്തോടെയാണ് നിയമപരമായി നേരിടാൻ അദ്ദേഹം തുടങ്ങിയത്. ഒടുവിൽ ട്വിറ്റിർ അധികൃതർതന്നെ മുൻകൈയെടുത് കെ.ആർ.കെ യുടെ അക്കൗണ്ട് ഡിആക്ടിവറെ ചെയുകയായിരുന്നു. കെ.ആർ.കെ ബോക്സ് ഓഫീസ് എന്നൊരു അക്കൗണ്ട് മാത്രമാണ് ഇപ്പോഴുള്ളത്.

ഇന്ത്യയിലെ മികച്ച നടന്മാരെ ആക്ഷേപിച്ച KRK ക്ക്‌ ആരാധകരിൽ നിന്ന് തന്നെ ധാരാളം പണികൾ ലഭിച്ചിരുന്നു. മലയാളത്തിന്റെ താര രാജാക്കന്മാരായ മോഹൻലാലിനേയും മമ്മൂട്ടിയെയും വിമർശിച്ച KRK യുടെ G മെയിൽ ഉൾപ്പെടെയുള്ള അകൗണ്ടുകൾ മല്ലു ഹാക്കേഴ്‌സ് ഹാക്ക് ചെയ്തിരുന്നു. ഒടുവിൽ ക്ഷമാപണവുമായി KRK രംഗത്ത് എത്തുകയും ചെയ്തിരുന്നു.

Comments are closed.