ടോവിനോ ആഷിഖ് അബു ചിത്രം ഒരു യഥാർഥ സംഭവത്തെ ആസ്പദമാക്കി

0
329

tovi

മലയാള സിനിമയുടെ പുത്തൻ താരോദയം ആയി മാറി കഴിഞ്ഞിരിക്കുകയാണ് ടോവിനോ തോമസ്. ടോവിനോ തോമസ് നായകനായ ഒരു മെക്സിക്കൻ അപാരതക്കു വമ്പൻ സ്വീകരണമാണ് പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. ഇപ്പോൾ മലയാള സിനിമയുടെ തലയിലെഴുത്തു തന്നെ മാറ്റി എഴുതിയ ആഷിഖ് അബു എന്ന സംവിധായകന്റെ ഒപ്പം അടുത്ത സിനിമയുടെ ചർച്ചകളിലാണ് ടോവിനോ തോമസ്. ഇരുവരും ഒന്നിക്കുന്ന ആദ്യ സിനിമയ്ക്ക് തിരക്കഥ തയ്യാറാകുന്നത് ദിലീഷ് നായരും ശ്യാം പുഷ്കരനും ചേർന്നാകും, മാത്രമല്ല യഥാർത്ഥ സംഭവ കഥയെ ആസ്പദമാക്കിയായിരിക്കും സിനിമ എന്നതും അറിയാൻ കഴിയുന്നത്.

അമൽ  നീരദ് അഞ്ചു സുന്ദരികളിൽ ചെയ്യാൻ ആലോചിച്ചിരുന്നു മൂന്നു കഥകളിൽ ഒന്നാണ് ഇതെന്നും, ആഷിഖ് അബുവിനോട് നേരത്തെ  തന്നെ ഈ കഥ ചർച്ച ചെയ്തിരുന്നു എന്നും അറിയാൻ  കഴിയുന്നു. സിനിമയെ കുറിച്ച് കൂടുതൽ ഒന്നും സംസാരിക്കാൻ അണിയറപ്രവർത്തകർ തയ്യാറായിട്ടില്ല, ടോവിനോ ഒഴികെയുള്ള കാസ്റ്റിംഗും മറ്റും ആയിവരുന്നതേ ഉള്ളൂ എന്നും ഉടൻ തന്നെ അതെ കുറിച്ച് സ്ഥിതികരണം   വരും എന്നാണ് അണിയറ വൃത്തങ്ങളിൽ നിന്നും അറിയാൻ കഴിയുന്നത് . ടോം ഇമ്മട്ടി സംവിധാനം നിർവഹിച്ച ഒരു മെക്സിക്കൻ അപാരതയാണ് ടോവിനോയുടേതായി പുറത്തിറങ്ങിയ അവസാന സിനിമ. ബേസിൽ ജോസഫ് സംവിധാനം നിർവഹിക്കുന്ന ഗോദ യാണ് ടോവിനോയുടെ ഉടൻ പുറത്തിറങ്ങുന്ന സിനിമ. ടിക്ക് ടോക്ക് എന്ന സിനിമയ്ക്ക് ശേഷമാകും ടോവിനോ ആഷിഖ് അബു സിനിമയുമായി മുൻപോട്ടു പോകുന്നത്