ടോറന്റോയിലെ ആൾക്കൂട്ടത്തിനിടയിൽ പഴയ കൂട്ടുകാരെ കണ്ടപ്പോൾ ഓടി ചെന്ന് കെട്ടിപ്പിടിച്ച നിവിൻ.. വീഡിയോ വൈറൽബുധനാഴ്ച ആയിരുന്നു നിവിൻ പോളിയെ കേന്ദ്രകഥാപാത്രമാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്ത ‘മൂത്തോന്റെ’ വേള്‍ഡ് പ്രിമിയര്‍. ടൊറന്റോ ഫെസ്റ്റിവലിന്റെ സ്‌പെഷൽ റെപ്രസന്റേഷന്‍ വിഭാഗത്തിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ലക്ഷദ്വീപിൽ നിന്നും തന്റെ ചേട്ടനെ തിരഞ്ഞ് മുംബൈയിൽ പോകുന്ന ഒരു യുവാവിന്റെ കഥ പറയുന്ന ചിത്രം ഹിന്ദിയിലും മലയാളത്തിലുമായാണ് ഗീതു മോഹൻദാസ് ഒരുക്കുന്നത്. ശശാങ്ക് അറോറ, ഹരിഷ് ഖന്ന, ശോഭിത ധുളിപാല, റോഷൻ മാത്യു, എന്നിവരാണ് മറ്റ് താരങ്ങൾ.

ചിത്രത്തിന്റെ പ്രദർശനത്തിന് ടോറന്റോയിൽ നിവിൻ പോളി എത്തിയിരുന്നു. ടോറന്റോയിലെ ആൾക്കൂട്ടത്തിനിടെ പഴയ കൂട്ടുകാരെ കണ്ടപ്പോൾ പരിസരം മറന്നു ഓടിച്ചെന്നു കെട്ടിപിടിക്കുന്ന നിവിൻ പോളിയുടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇൻഫോസിസിൽ ജോലി ചെയ്തിരുന്ന സമയത്തുള്ള കൂട്ടുകാരെയാണ് നിവിൻ അവിടെ വച്ചു ഏറെക്കാലത്തിനു ശേഷം കണ്ടത്.

ലിപിൻ നായർ, ബോബി ജോസ് എന്നിവരായിരുന്നു നിവിന്റെ സുഹൃത്തുക്കൾ.ഇവർ നിവിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ പങ്കു വച്ചു. മിനി സ്റ്റുഡിയോ, ജാര്‍ പിക്ചേഴ്സ്, പാരഗണ്‍ പിക്ചേഴ്സ് എന്നീ ബാനറുകള്‍ക്കൊപ്പം ബോളിവുഡ് സംവിധായകന്‍ അനുരാഗ് കാശ്യപും ചേര്‍ന്നാണ് മൂത്തോന്‍ നിര്‍മ്മിച്ചിരിക്കുന്നത്. രാജീവ് രവി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് അജിത്ത് കുമാര്‍, കിരണ്‍ ദാസ് എന്നിവര്‍ ചേര്‍ന്നാണ് നിര്‍വഹിച്ചിരിക്കുന്നത്..

Comments are closed.