ടൈറ്റാനിക്കിൽ എന്തിന് ജാക്കിനെ കൊന്നു – ജെയിംസ് കാമറൂൺ പറയുന്നു

0
209

1997- ൽ ജെയിംസ് കാമറൂൺ തിരക്കഥ എഴുതി സം‌വിധാനം ചെയ്ത ചിത്രമാണ് ടൈറ്റാനിക്. ലോകമെമ്പാടുമുള്ള സിനിമ പ്രേക്ഷകർക്ക് പ്രണയത്തിന്റെ സുന്ദര സിനിമ അനുഭവമാണ് ചിത്രം സമ്മാനിച്ചത്. ജാക്കും റോസും അവരുടെ കടലാഴമുള്ള പ്രണയം ഒടുവിൽ പ്രണയത്തിന്റെ പരിമളം വീശി ജാക്ക് റോസിന് വേണ്ടി തണുത്ത് മരവിച്ച് കടലിൻറെ ആഴങ്ങളിലേക്ക് പോകുന്നതും എല്ലാം തന്നെ എന്നും പ്രേക്ഷകരിൽ വേദന ഉണ്ടാക്കുന്ന നിമിഷങ്ങൾ തന്നെയായിരുന്നു.

ലിയോനാർഡോ ഡികാപ്രിയോ, കേറ്റ് വിൻസ്ലെറ്റ് ആണ് ജാക്കും റോസുമായി പ്രേക്ഷകർക്ക് മുന്നിലെത്തിയത്. പ്രേക്ഷകരിൽ നിരവധി പേർക്കും ജാക്കിന്റെ മരണം വേദന ഉണ്ടാക്കി. അവർ പല തവണ ചോദിച്ച ചോദ്യമാണ് “എന്തിന് ജാക്കിനെ മരണത്തിനു കിഴ്പെടുത്തി എന്നത്. 1997ൽ പുറത്തിറങ്ങിയ ടൈറ്റാനികിന്റെ ക്ലൈമാക്സ് ഇന്നും പലർക്കും സ്വീകരിക്കാനാവുന്നതല്ല. തണുത്ത മരവിച്ച വെള്ളത്തിൽ നിന്നും റോസിന് പിടിച്ച് കിടക്കാന്‍ കിട്ടിയ തടിയിൽ കാമുകന്‍ ജാക്കിനും പിടിച്ചു കിടക്കാൻ പറ്റിയിരുന്നെങ്കിൽ ചിത്രത്തിന്റെ ക്ലൈമാക്സ്‌ മാറിയേനെ.

20 വർഷങ്ങൾക്ക് ശേഷം വാനിറ്റി ഫെയർ മാഗസീനു വേണ്ടി അനുവദിച്ച അഭിമുഖത്തിലും കാമറൂണിനോട് ഇതേ ചോദ്യം ആവർത്തിക്കപ്പെട്ടു. ഉത്തരം വളരെ സിമ്പിൾ എന്നാണ് കാമറോൺ പറഞ്ഞത്. ചിത്രത്തിന്റെ സ്‌ക്രിപ്രറ്റിന്റെ 147ാം പേജില്‍ ജാക് മരിക്കുന്നതായാണ് പറയുന്നത്. അതുകൊണ്ടാണ് ഇങ്ങനെ സംഭവിച്ചത് എന്നാണ് ജയിംസ് കാമറോണ്‍ പറയുന്നത്. അതൊരു കലാപരമായ തിരഞ്ഞെടുപ്പായിരുന്നു. ജാക്ക് പ്രേക്ഷകര്‍ക്ക് അത്രയേറെ പ്രിയപ്പെട്ടവനായിരുന്നു. അവന്റെ മരണം അവരെ വേദനിപ്പിക്കുന്നതായിരുന്നു. അവന്‍ ജീവിച്ചിരുന്നെങ്കില്‍ ഈ സിനിമയുടെ ക്ലൈമാക്സ്‌ അര്‍ത്ഥ ശൂന്യമായേനെ ഇന്ന് കാമറോൺ പറയുന്നു.