ടേക്കൺ, ഡിസ്ട്രിക്ട് 13, സ്റ്റണ്ട് മാസ്റ്റർ ആദിക്കു വേണ്ടി പാർകോർ രംഗങ്ങൾ ഒരുക്കുന്നുമലയാള സിനിമ ഏറ്റവുമധികം പ്രതീക്ഷ അർപ്പിക്കുന്ന ചിത്രങ്ങളിലൊന്നാണ് ആദി, ഒരു പക്ഷെ ഏറ്റവുമധികം പ്രതീക്ഷയുണർത്തുന്ന അരങ്ങേറ്റങ്ങളിൽ ഒന്ന് പ്രണവ് മോഹൻലാൽ എന്ന 27കാരനായ യുവാവിന്റേതാണ് എന്ന് ഉറപ്പിച്ചു പറയാം. അത് ജീത്തു ജോസഫ് എന്ന മാസ്റ്റർ സ്റ്റോറി റ്റെല്ലറുടെ ചിത്രത്തിലൂടെയാകുമ്പോൾ അതിനു പ്രാധാന്യം ഒരുപാട് വലുതായിരിക്കും. മോഹൻലാൽ എന്ന അച്ഛന്‍റെ മകൻ എന്ന പ്രതീക്ഷ പ്രണവിന് മേൽ വേണ്ടുവോളമുണ്ട്.

കൊച്ചിയിലെ ഷൂട്ടിങ്ങോടെ തുടങ്ങിയ പ്രണവിന്‍റെ ആദി പിന്നീട് ബാംഗ്ലൂരിലും അത് കഴിഞ്ഞു ഹൈദരാബാദിലും ചിത്രീകരണം നടത്തുകയുണ്ടായി. ഹൈദരാബാദിലാണ് ചിത്രത്തിന്‍റെ സംഘട്ടന രംഗങ്ങൾ അടക്കമുള്ളവ ഷൂട്ട് ചെയ്തത്. ആന്റണി പെരുമ്പാവൂർ നിർമിക്കുന്ന ആദി ടീം ഇപ്പോൾ കൊച്ചിയിലാണ് ഉള്ളത്, ഇവിടുത്തെ കുറച്ചു ദിവസത്തെ ഷൂട്ട് കഴിഞ്ഞ ശേഷം വീണ്ടും ഹൈദരബാദിൽ ചിത്രീകരണത്തിനായി തിരിക്കും. അവസാന ഘട്ട ചിത്രീകരണത്തിലാണ് ചിത്രം, ഇനി കുറച്ചു ദിവസത്തെ ഷൂട്ട് കൂടെ മാത്രമേ ബാക്കിയുള്ളു.

പാർകൗർ എന്ന ആയോധന കലയുടെ മലയാള സിനിമയിലേക്കുള്ള കടന്നു വരവ് കൂടിയാകും ആദി. ഉയരമുള്ള കെട്ടിടങ്ങളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും വേഗത്തിൽ ചാടിയും ഓടിയും കടന്നു പോകുന്ന ഈ ടെക്‌നിക്ന്റെ ഉത്ഭവം ഫ്രാൻ‌സിൽ ആയിരുന്നു. ഡിസ്ട്രിക്ട് 13ബി,കാസിനോ റോയൽ തുടങ്ങിയ ഹോളിവുഡ് ചിത്രങ്ങളിൽ വന്നിട്ടുള്ള പാർകോർ രംഗങ്ങൾ മലയാളത്തിൽ ആദ്യമായി ആദിയിലൂടെ കാണാം. വേറൊരു പ്രത്യേകത പ്രശസ്ത സ്റ്റണ്ട് മാസ്റ്റർ ഗൈൽസ് കോൺസിൽ ആണ് പ്രണവിന് വേണ്ടി ചിത്രത്തിലെ പാർകോർ രംഗങ്ങൾക്ക് പിന്നിൽ ചുക്കാൻ പിടിക്കുന്നത്.

ടേക്കൺ, ഡിസ്ട്രിക്ട് ബി 13, ട്രാൻസ്പോർട്ടർ തുടങ്ങിയ പ്രശസ്ത ചിത്രങ്ങളിൽ സ്റ്റണ്ട് മാസ്റ്റർ ആയി പ്രവർത്തിച്ച ആളാണ് ഗൈൽസ് കോൺസിൽ. പാർകോർ രംഗങ്ങളുടെ പേരിൽ പ്രശസ്തമായ, പാർകൗർ എന്ന ആയോധന കലയെ ലോകത്തിനു പരിചയപ്പെടുത്തിയ ഡിസ്ട്രിക്ട് 13 എന്ന ചിത്രത്തിന്റെ സ്റ്റണ്ട് മാസ്റ്റർ എന്ന നിലയിൽ ഒരുപാട് കൈയടികൾ നേടിയളാണ് അദ്ദേഹം.

Comments are closed.