ടേക്ക് ഓഫിനെ അഭിനന്ദിച്ചു മമ്മൂക്കയും ലാലേട്ടനും 

take off 1

മഹേഷ് നാരായണൻ സംവിധാനം ചെയ്ത ടേക്ക് ഓഫ് ആണ് മലയാള സിനിമ പ്രേമികളുടെ ഇപ്പോഴത്തെ സംസാര വിഷയം . അവതരണ മികവ് കൊണ്ടും, ശക്തമായ പ്രകടനങ്ങളും ഒപ്പം മികവുറ്റ തിരക്കഥ കൂടി ചേർന്നപ്പോൾ മലയാളത്തിന് ലഭിച്ചത് എന്നും എവിടെയും അഭിമാനപൂർവം നിലകൊള്ളുന്ന ഒരു സിനിമയാണ്. എന്നാൽ ഇപ്പോൾ ടേക്ക് ഓഫ് ന്റെ അണിയറപ്രവർത്തകർക്ക് എന്നെന്നും അഭിമാനിക്കാവുന്ന മുഹൂർത്തങ്ങളിലൂടെയാണ് സിനിമ പ്രദർശനം തുടരുന്നത്. മലയാള സിനിമയുടെ അഭിനയ കുലപതികളായ മമ്മൂക്കയും ലാലേട്ടനും സിനിമ കണ്ടതിന്റെ ത്രില്ലിലാണ്, ഇരുവരെയും ചിത്രം ഏറെ ആകർഷിക്കുകയും ഇരുവരും അണിയറപ്രവർത്തകർക്ക് അഭിനന്ദനങ്ങൾ വാരിച്ചൊരിയുകയും ചെയ്തു.

17619671_1307506896029297_404523851_n

സിനിമ ഗംഭീരമായിരുന്നെന്നും ചിത്രത്തിലെ ഓരോ കഥാപാത്രങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചെതെന്നും ആയിരുന്നു മമ്മൂക്കയുടെ അഭിപ്രായം. സിനിമയുടെ പ്രദർശനത്തിന് മുൻപ് തന്നെ ട്വിറ്ററിൽ ലാലേട്ടൻ എല്ലാവിധ ആശംസകളും നേർന്നിരുന്നു, ചിത്രീകരണ തിരക്കുകൾ കാരണം ഇതുവരെ സിനിമ കണ്ടില്ലെന്നും വൈകാതെ തന്നെ സിനിമ കാണുമെന്നും ലാലേട്ടൻ പറഞ്ഞു. രാജേഷ് പിള്ള ഫിലിംസ് നു വേണ്ടി മഹേഷ് നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, പാർവതി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 12 വർഷത്തിലേറെയായി എഡിറ്റർ ആയി പ്രവർത്തിച്ച മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ടേക്ക് ഓഫ്. യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി ചിത്രീകരിച്ച സിനിമ വൻ പ്രേക്ഷക അഭിപ്രായങ്ങളോട് കൂടി മുന്നേറുകയാണ്

17521567_1307506906029296_137702350_o

Comments are closed.