ടേക്ക് ഓഫിനെ പുകഴ്ത്തി ഉലകനായകൻ



മഹേഷ് നാരായണൻ സംവിധാനം നിർവഹിച്ച ടേക്ക് ഓഫ് മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്.വർഷങ്ങൾക്കു മുൻപ് കേരള ജനതയെ ഭീതിയുടെയും ദുഃഖത്തിന്റെയും കൊടുമുടിയിലാഴ്ത്തിയ സംഭവവികാസത്തിന്റെ ചലച്ചിത്ര ആവിഷ്കാരമാണ് ടേക്ക് ഓഫ്. ഇറാക്ക് – സിറിയ യുദ്ധത്തിൽ അകപ്പെട്ടുപോയ കേരളത്തിലെ 45 ഓളം നേഴ്സ്കളുടെ ജീവിതത്തിലെ ഭീതിയേറിയ 23 ദിവസങ്ങളും, അവരുടെ അതിജീവനത്തിന്‍റെയും കഥ പറയുന്ന ടേക്ക് ഓഫ് പ്രേകഷകർക്ക് നല്ല സിനിമയുടെ ടേക്ക് ഓഫാണ് സമ്മാനിക്കുന്നത്.

tkoff

സിനിമയെ പുകഴ്ത്തി മമ്മൂട്ടിയും മോഹന്‍ലാലും വരെ രംഗത്തെത്തിയിരുന്നു, ഇപ്പോഴിത ഉലകനായകൻ കമൽഹാസനും ടേക്ക് ഓഫ് സിനിമയിൽ ആകൃഷ്ടനായിരിക്കുകയാണ്. ടേക്ക് ഓഫ് തന്നെ ഏറെ ആകർഷിച്ചെന്നും, സിനിമയുടെ അണിയറപ്രവർത്തകർക്കു ആശംസകൾ നേർന്നു കൊണ്ടും ട്വിറ്ററിൽ കമലഹാസൻ ട്വീറ്റ് ചെയ്യുകയാണ് ചെയ്തത്.മലയാള സിനിമയുടെ പരിമിതിക്കുള്ളിൽ നിന്ന് കൊണ്ട് ഇത്രയേറെ മികച്ച ഒരു സിനിമ അനുഭവം പ്രേക്ഷകർക്ക്‌ സമ്മാനിച്ചതിൽ മഹേഷ് നാരായണനും കൂട്ടർക്കും സന്തോഷിക്കാം. തമിഴ് നടൻ സൂര്യയും ടേക്ക് ഓഫിനെ പുകഴ്ത്തി രംഗത്തെത്തിയിരുന്നു.

രാജേഷ് പിള്ള ഫിലിംസ് നു വേണ്ടി മഹേഷ് നാരായണൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ചിത്രത്തിൽ ഫഹദ് ഫാസിൽ, പാർവതി, കുഞ്ചാക്കോ ബോബൻ, ആസിഫ് അലി എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 12 വർഷത്തിലേറെയായി എഡിറ്റർ ആയി പ്രവർത്തിച്ച മഹേഷ് നാരായണൻ ആദ്യമായി സംവിധാനം ചെയ്ത സിനിമയാണ് ടേക്ക് ഓഫ്…

Comments are closed.