ടിയാന്റെ ടീസർ തന്നെ വിസ്മയിപ്പിച്ചെന്നു കരൺ ജോഹർപൃഥ്വിരാജ്,ഇന്ദ്രജിത് ചിത്രം ടിയാന്റെ ടീസർ ആണ് ഇപ്പോളത്തെ സോഷ്യൽ മീഡിയയിലെ സംസാര വിഷയം. മിത്തുകളുടെയും ഫാന്റസികളുടെയും വലിയൊരു ലോകം തുറന്നിടുന്ന ടീസർ അത്യന്തം മനോഹരമായി ആയി ആണ് വിശ്വലൈസ് ചെയ്തിരിക്കുന്നത്. മുരളി ഗോപി തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് റാമോജിറാവ് ഫിലിം സിറ്റിയിലെ കൂറ്റൻ സെറ്റിലാണ് നടന്നത്. അസ്ലൻ മുഹമ്മദ് എന്ന കഥാപാത്രത്തെ പ്രിത്വിരാജും പട്ടാഭിരാമൻ എന്ന കഥാപാത്രമായി ഇന്ദ്രജിത്തും വേഷമിടുന്നു. ജി എൻ കൃഷ്ണൻകുമാറാണ് സ്ക്രിപ്റ്റ്.സോഷ്യൽ മീഡിയയിൽ തരംഗമായ റെസീറിനു മികച്ച അഭിപ്രായമാണ് ലഭിച്ചത്.

ബോളിവുഡ് സൂപ്പര്ഹിറ് സംവിധായകൻ കരൺ ജോഹർ ചിത്രത്തിന്റെ ടീസറിനെ പ്രശംസിച്ചു തന്റെ ട്വിറ്ററിൽ പോസ്റ്റ് ചെയ്യുകയുണ്ടായി. ടീസർ വളരെ മനോഹരമായിട്ടുണ്ടെന്നാണ് അദ്ദേഹം തന്റെ ഔദ്യോഗിക ട്വിറ്റര് അക്കൗണ്ടിൽ രേഖപ്പെടുത്തിയത്. കുച്ച് കുച്ച് ഹോത്താ ഹേ,ദിൽവാലെ ദുൽഹനിയ ലെ ജായെഗേ എന്ന ചിത്രങ്ങളുടെ സംവിധായകനും, ബോളിവുഡിലെ ടോപ് പ്രൊഡ്യൂസറുമായ കരനിൽ നിന്നും ഇത്തരമൊരഭിപ്രായം മലയാള സിനിമയ്ക്കു തന്നെ അഭിമാനമാണ്

Comments are closed.