ഞാൻ മേരികുട്ടിക്ക് പിന്തുണ അറിയിച്ചു ജനങ്ങൾ!!!

0
118

രഞ്ജിത് ശങ്കർ ജയസൂര്യ ചിത്രങ്ങൾ എന്നും തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരമായവ ആണ്. ജയസൂര്യയുടെ കരിയറിലെ മറ്റൊരു വ്യത്യസ്ത വേഷവുമായി ഒരുങ്ങുന്ന സിനിമയാണ് ഞാൻ മേരിക്കുട്ടി. രഞ്ജിത് ശങ്കര് തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ ഒരു ട്രാൻസ് വുമണിനെ ആണ് ജയസൂര്യ അവതരിപ്പിക്കുന്നത്
ട്രാൻസ് വുമണുകളുടെ ജീവിതത്തിന്റെ സത്യസന്ധമായ ഒരു നേർ കാഴ്ചയാണ് സംവിധായകൻ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ട്രൈലെർ ടീസർ എന്നിവ ഇതൊനൊടകം തന്നെ സമൂഹ മാധ്യമങ്ങളിൽ തരംഗമാണ്. ട്രാൻസ് ജൻഡർസ് അനുഭവിക്കുന്ന പ്രശ്നങ്ങളാണ് ചിത്രത്തിലൂടെ സംവിധായകൻ സമൂഹത്തിനു മുന്നിലേക്ക് എത്തിക്കാൻ ശ്രമിക്കുന്നത്. ജൂൺ 15 നു ഞാൻ മേരിക്കുട്ടി തീയേറ്ററുകളിൽ എത്തുന്നു.

ചിത്രത്തിന് പിന്തുണയുമായി സമൂഹ മാധ്യമങ്ങളിലൂടെ ഒട്ടനവധി പേർ എത്തുന്നുണ്ട്. ഇതുവരെ സമൂഹം അറിയാതിരുന്ന കാണാതിരുന്ന മേരികുട്ടിമാരുടെ ഹൃദയത്തിലേക്ക് നോക്കാൻ ശ്രമിക്കുന്ന ചിത്രത്തിന് പിന്തുണ അർപ്പിച്ചു കൊണ്ട് ഒരു വലിയ ക്യാമ്പയിൻ സമൂഹമാധ്യമങ്ങളിൽ നടക്കുന്നുണ്ട്. ചിത്രത്തിന് മികച്ച വരവേൽപ് ലഭിക്കുമെന്നാണ് ലഭിക്കുമെന്നാണ് പ്രതീക്ഷ.