ഞാൻ കട്ട ലാലേട്ടൻ ഫാൻ, അദ്ദേഹത്തെ ആദ്യം കണ്ടപ്പോൾ കരഞ്ഞു പോയി – ദുർഗ കൃഷ്ണ!!ദുർഗ കൃഷ്ണ പൃഥ്വിരാജ് നായകനായ വിമാനം എന്ന ചിത്രത്തിലൂടെ സിനിമ ലോകത് എത്തിയ നടിയാണ്. ഒരു നടി മാത്രമല്ല നല്ലൊരു ക്ലാസ്സിക്കൽ ഡാൻസർ കൂടെയാണ് മുൻ കലാതിലകം കൂടെയായ ഈ കോഴിക്കോട് സ്വദേശിനി. ഓഡിഷനിലൂടെ ആണ് ദുര്ഗ വിമാനം എന്ന ചിത്രത്തിന്റെ ഭാഗമാകുന്നത്. അതിനു ശേഷം പ്രേതം 2 പോലുള്ള സിനിമകളിലും ദുർഗ കൃഷ്ണ വേഷമിട്ടു. അടുത്തിടെ മനോരമക്ക് നൽകിയ അഭിമുഖത്തിൽ ദുർഗ താൻ ഒരു കട്ട ലാലേട്ടൻ ഫാൻ ആണെന്നും ആദ്യമായി അദ്ദേഹത്തെ അടുത്ത് കണ്ടപ്പോൾ കരഞ്ഞു പോയെന്നും പറഞ്ഞു. ദുർഗയുടെ വാക്കുകൾ ഇങ്ങനെ..

“സിനിമയിൽ എത്തുന്നതിനു മുൻപ് തന്നെ ഞാനൊരു കട്ട മോഹൻലാൽ ഫാൻ ആണ്. അദ്ദേഹത്തിന്റെ പേജിൽ ഒക്കെ മെസ്സേജ് ചെയ്യാറുണ്ടായിരുന്നു, essay പോലുള്ള ആ മെസ്സേജുകൾ ഒന്നും അദ്ദേഹം കണ്ടിട്ട് പോലും ഉണ്ടാകില്ല. സിനിമയിൽ എത്തിയപ്പോൾ ഞാൻ എന്റെ ആഗ്രഹം എന്ന രീതിയിൽ ആദ്യം എല്ലാവരോടും പറഞ്ഞത് ലാലേട്ടനെ കാണണം എന്നാണ്. അങ്ങനെ ‘അമ്മ ഷോയുടെ റിഹേഴ്സൽ ദിവസം എത്തി. ഞങ്ങൾ ഫ്രഷേഴ്‌സിന് ഒരു റൂമിലും മുതിർന്ന താരങ്ങൾക്കു വേറെ റൂമിലും ആയിരുന്നു പ്രാക്റ്റീസ്..

ലാലേട്ടനെ ഒന്ന് കാണാൻ ആ റൂമിനു മുന്നിലൂടെ പല കുറി നടന്നു, എന്നാൽ കാണാൻ പറ്റിയില്ല. എന്നാൽ രണ്ടാം ദിവസം ഡാൻസ് മാസ്റ്ററോട് എന്തോ സംശയം ചോദിയ്ക്കാൻ ഞങ്ങളുടെ റൂമിലേക്ക് അദ്ദേഹം വന്നു. ഞാൻ ആദ്യമായി അദ്ദേഹത്തെ കാണുന്ന ത്രില്ലിൽ സംസാരിക്കാൻ മറന്നു പോയി. അദ്ദേഹം പോയപ്പോൾ ആണ് സംസാരിച്ചില്ലലോ എന്ന് ഓർത്തത്. പിന്നെ ഞാൻ സ്കിറ്റിന്റെ പ്രാക്ടിസിനു പോയി, അവിടെ അദ്ദേഹം ഉണ്ടായിരുന്നു. അടുത്ത് ചെന്നിരുന്നു സംസാരിച്ചു. അദ്ദേഹത്തിന്റെ അടുത്തിരിക്കുമ്പോൾ ഉണ്ടാകുന്ന എനർജി ഉണ്ടല്ലോ അത് പറയാൻ വാക്കുകളില്ല..”

Comments are closed.