ഞാനല്ലായിരുന്നു എങ്കിൽ ജോസഫായി കാണാൻ ആഗ്രഹിച്ചത് മമ്മൂക്കയെ – ജോജുഷാഹി കബീറിന്റെ രചനയിൽ എം പദ്മകുമാർ സംവിധാനം ചെയ്ത ചിത്രം ഇപ്പോഴും മികച്ച നിലയിൽ തീയേറ്ററുകളിൽ തുടരുകയാണ്. സഹ താര വേഷങ്ങളിൽ നിന്ന് ജോജു ജോർജിന്റെ മാറ്റമാണ് ചിത്രം. അദ്ദേഹത്തിന്റെ പ്രകടനം തന്നെയാണ് ജോസഫിന്റെ നട്ടെല്ല്. ഒരു ത്രില്ലർ ചിത്രമെന്ന് പറയുമ്പോളും അഭിനയ മുഹൂർത്തങ്ങൾ ചിത്രത്തിൽ നിറയെ ഉണ്ട്. ജോജു അതി ഗംഭീരമായി മുറിവേറ്റ ആ മനുഷ്യനെ നമുക്ക് മുന്നിൽ എത്തിച്ചിട്ടുമുണ്ട്.

അടുത്തിടെ ഒരു അഭിമുഖത്തിൽ ഇതിലെ നിർമ്മാതാവ് മാത്രമായിരുന്നു ജോജു എങ്കിൽ ആരെ ജോസഫിന്റെ വേഷത്തിൽ അഭിനയിക്കാൻ തിരഞ്ഞെടുക്കുമായിരുന്നു എന്ന ചോദ്യത്തിന് ജോജു നൽകിയ ഉത്തരം സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. താൻ അല്ലായിരുന്നു ഈ വേഷം ചെയ്തിരുന്നത് എങ്കിൽ ഉറപ്പായിയും മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടിയെ ആയിരിക്കും ജോസഫിന്റെ വേഷം അവതരിപ്പിക്കാൻ ക്ഷണിക്കുക എന്ന് അദ്ദേഹം പറയുകയുണ്ടായി. ഒരുപക്ഷെ തന്നെക്കാൾ മനോഹരമായി മമ്മൂട്ടി ആ വേഷം ചെയ്തേനെ എന്നും ജോജു പറയുന്നു. ഒരു റേഡിയോ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

വിജയകരമായി ഇരുപത്തി അഞ്ചു ദിവസങ്ങൾ പൂർത്തീകരിച്ച ചിത്രം ജിസിസി റീലിസിനു തയാറെടുക്കുകയാണ്. ആദ്യ ദിനങ്ങളിൽ വളരെ കുറച്ചു കാണികൾ മാത്രമായി ഷോ തുടങ്ങിയ ചിത്രം പോകെ പോകെ മികച്ച സദസിൽ പ്രദർശനം തുടങ്ങി. മൗത് പബ്ലിസിറ്റി ചിത്രത്തിലേക്ക് കൂടുതൽ ആളുകളെ അടുപ്പിച്ചു. ഈ വർഷത്തെ സ്ലീപ്പർ ഹിറ്റ് എന്ന നിലയിലേക്കാണ് ജോസഫ് കുതിക്കുന്നത്. ഇപ്പോഴും മെയിൻ സെന്ററുകളിൽ ചിത്രമുണ്ട്.

Comments are closed.