ഞരംബ് രോഗത്തിനു പ്രളയമെന്നൊ വരൾച്ചയെന്നൊ ദുരിതമെന്നൊ ഒന്നുമില്ല…മരയൂളകൾ…മഴ വരുത്തി വച്ച വലിയൊരു കെടുതിയെ കൂട്ടായുള്ള പ്രവർത്തനത്തിലൂടെ മറികടക്കാൻ ശ്രമിക്കുകയാണ് കുറച്ചു സുമനസുകൾ. ആൺ പെൺ ഭേദമന്യേനെ തങ്ങളാൽ കഴിയുന്ന സഹായങ്ങൾ മഴക്കെടുതിയിൽ പെട്ടു ക്യാമ്പുകളിൽ കഴിയുന്നവർക്ക് എത്തിക്കാൻ ഒരുപാട് പേർ ശ്രമിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വോളന്ററിങ്ങിന്റെ ഭാഗമായി പല പെൺകുട്ടികൾക്കും അവരുടെ ഫോൺ നമ്പർ പബ്ലിക്ക് ആകേണ്ടി വരുന്നുണ്ട്. സഹായ പ്രവത്തനങ്ങളെ ഏകോപിപ്പിക്കാൻ ഉള്ള വഴി തന്നെയാണത്. എന്നാൽ അത് മുതലാക്കി ചില ഞരമ്പ് രോഗികൾ അവർക്ക് മോശം സന്ദേശങ്ങൾ അയക്കുന്നത് കഴിഞ്ഞ പ്രളയകാലത്തു നമ്മൾ അറിഞ്ഞതാണ്. ഇക്കുറിയും ആ ഞരമ്പന്മാർക്ക് കുറവില്ല.

ഇത്തരത്തിലുള്ള ഞരമ്പൻമാരെ പറ്റി വിഷ്ണു എന്നൊരാൾ എഴുതിയ കുറിപ്പ് ഇങ്ങനെ. “ഫ്ലഡ് റിലീഫ് വർക്കുമായി ബന്ധപെട്ട് ഒരുപാട് പെൺകുട്ടികൾ പല വർക്കിലും റിക്വസ്റ്റുകളിലും സ്വന്തം നംബർ ഫെയിസ്ബുക്കിലും വാട്സാപ്പിലും ഓരൊ need ന്റെ കൂടെ അറ്റാച് ചെയ്ത് ഇടുന്നുണ്ട്. ഈ ദുരിത കാലത്ത് അതാരും മിസ്യൂസ് ചെയ്യില്ല എന്നൊരു വിശ്വാസത്തിന്റെ പുറത്താണു അവർ ചെയ്യുന്നത്.

ഈ സ്ക്രീൻഷോട്ടിൽ ഉള്ളത് CPC യിലെ ഫ്ലഡ് റിലീഫ് വർക്കിനു ഇപ്പൊളും ഓടിക്കൊണ്ടിരിക്കുന്ന ഒരു പെൺകുട്ടിക്ക് ഇന്ന് കിട്ടിയ മെസേജാണു. ഇതു പോലെ എത്ര പേർക്ക് എത്ര മെസേജുകളും കോളുകളും വരുന്നുണ്ടാകും എന്ന് ഊഹിക്കാം. ബ്ലോക്ക് ചെയ്ത് വിടാൻ എളുപാണു. എത്രയെണ്ണം ബ്ലോക്ക് ചെയ്യും? ഞരംബ് രോഗത്തിനു പ്രളയമെന്നൊ വരൾച്ചയെന്നൊ ദുരിതമെന്നൊ ഒന്നുമില്ല. മരയൂളകൾ.. NB: സ്വന്തം കുഞിന്റെ ഫോട്ടൊ ഇട്ടിട്ട് ഇമ്മാതിരി പണിക്ക് ഇറങുന്നവനെക്കാൾമാന്യത നമുക്ക് ഉള്ളത്കൊണ്ട് dp മായ്ക്കുന്നു. നംബർ ഉണ്ട്. ട്രൂ കോളറിൽ Alan Shaju എന്നാണു കാണുന്നത്.”

Comments are closed.