ഞങ്ങൾ വെയിറ്റ് ചെയ്യാം മമ്മൂക്ക !! മമ്മൂട്ടിയോട് ജനങ്ങൾഇന്ന് കേരളം പോളിംഗ് ബൂത്തിലേക്ക് എത്തിയത് ദിനമാണ്. അതിരാവിലെ മുതൽ പോളിംഗ് ബൂത്തുകളിൽ നീണ്ട ക്യു പ്രകടമായിരുന്നു.സെലിബ്രിറ്റികൾ അടക്കമുള്ളവർ അതി രാവിലെ തന്നെ പല കേന്ദ്രങ്ങളിലും വോട്ടുകൾ രേഖപ്പെടുത്തി. നടൻ മമ്മൂട്ടി പനമ്പള്ളി നഗറിലെ പോളിംഗ് ബൂത്തിൽ എത്തിയാണ് വോട്ട്രേ ഖപ്പെടുത്തിയത്.ഭാര്യക്കൊപ്പം എത്തിയ അദ്ദേഹത്തെ എറണാകുളം മണ്ഡലത്തിലെ രണ്ടു പ്രമുഖ സ്ഥാനാർഥികളായ ഹൈബി ഈഡനും പി രാജീവും അനുഗമിച്ചു…

അദ്ദേഹം പോളിംഗ് സ്റ്റേഷനിൽ എത്തിയപ്പോൾ വോട്ടർമാരുടെ നിര അവിടെ ഉണ്ടായിരുന്നു. ക്യു നിൽക്കണോ എന്ന മമ്മൂട്ടിയുടെ ചോദ്യത്തിന് സ്ത്രീകൾ ഉൾപ്പടെ ഉള്ളവർ വേണ്ട ഞങ്ങൾ വെയിറ്റ് ചെയ്തോളാം എന്നാണ് പറഞ്ഞത്. അദ്ദേഹത്തിന് വോട്ട് ചെയ്യാൻ മാറികൊടുക്കാൻ അവിടെ കൂടി നിന്നവർക്ക് ഒരു മടിയും ഉണ്ടായിരുന്നില്ല. വോട്ട് രേഖപ്പെടുത്തിയ ശേഷം അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതിങ്ങനെ. “” വോട്ട് നമ്മുടെ അധികാരമാണ് . സ്ഥാനാര്‍ത്ഥികളുടെ മേന്മയും അവരുടെ ഗുണങ്ങളുമെല്ലാം പരിഗണിച്ചാണ് വോട്ട് ചെയ്യുക. അവരുടെ പാര്‍ട്ടിയും നോക്കണം. ഒരിക്കലും വോട്ട് ചെയ്യാതിരിക്കരുത്. നമുക്ക് അധികാരം പ്രയോഗിക്കാന്‍ സാധിക്കുന്ന ഏക അവസരമാണ്. അത് എല്ലാവരും വിനിയോഗിക്കണം….”

Comments are closed.