‘ഞങ്ങൾ നിയമപരമായി വേര്‍പിരിഞ്ഞു’ – രാക്ഷസന്‍ നായകന്‍ വിവാഹ മോചിതനായി!!!!തമിഴ് സിനിമയിലെ എക്കാലത്തെയും മികച്ച ത്രില്ലർ ചിത്രങ്ങളിൽ ഒന്നായ രാക്ഷസനിലൂടെ ശ്രദ്ധയാനായ വിഷ്ണു വിശാൽ വിവാഹ മോചിതനായി. അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ ഈ വിവരം അറിയിച്ചത്. രാക്ഷസൻ ഇപ്പോഴും തീയേറ്ററുകളിൽ നിറഞ്ഞു ഓടുകയാണ്. ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന്റെ കരിയറിലെ മികച്ച സമയമാണ് ഇപ്പോൾ. 2011ൽ ആണ് അദ്ദേഹം രഞ്ജിനി നടരാജിനെ വിവാഹം ചെയ്തത്. ഇവർക്ക് ഒരു മകൻ ഉണ്ട്. ഒരുവർഷത്തോളമായി ഇരുവരും പിരിഞ്ഞുകഴിയുകയായിരുന്നു….

“പ്രിയപ്പെട്ട സുഹൃത്തുക്കളെ, ഞാനും രജനിയും വിവാഹമോചിതരായിരിക്കുന്നു. ഒരു വർഷത്തോളമായി ഞങ്ങൾ അകന്ന് കഴിയുകയായിരുന്നു. ഞങ്ങളുടെ മകന് എന്നും ഞങ്ങൾ നല്ല മാതാപിതാക്കളായിരിക്കും. ഞങ്ങൾ ഒരുമിച്ചു കുറച്ചു നല്ല വർഷങ്ങൾ ജീവിച്ചു. ഇനി ഞങ്ങൾ നല്ല സുഹൃത്തുക്കൾ ആയിരിക്കും. ഞങ്ങളുടെയും കുടുംബത്തിന്റെയും നന്മക്കായി ഞങ്ങൾ വേർപിരിയുന്നു, ഞങ്ങളുടെ സ്വകാര്യതയെ നിങ്ങൾ മാനിക്കണമെന്നും അഭ്യർത്ഥിക്കുന്നു.”

2009 ൽ പുറത്തിറങ്ങിയ “വെണ്ണിലാ കബഡി കുഴു” എന്ന സിനിമയിലൂടെ ആണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. മലയാളിയായ ശരണ്യ മോഹൻ ആയിരുന്നു ചിത്രത്തിലെ നായിക. ഇതുവരെ ഏകദേശം 12 ഓളം ചിത്രങ്ങളിൽ നായകൻ ആയ അദ്ദേഹം 2 ചിത്രങ്ങൾ നിർമ്മിച്ചിട്ടുമുണ്ട്.

Comments are closed.