ഞങ്ങള്‍ക്കാര്‍ക്കും തോന്നാത്ത ഒരുകാര്യമാണ് നിങ്ങൾ ചെയ്തത്…നൗഷാദിന് അഭിനന്ദനവുമായി മമ്മൂട്ടിയും ജയസൂര്യയും….



ചില മനുഷ്യരുണ്ട്, നമ്മളെ വിസ്മയിപ്പിക്കുന്നവർ, അവർ ഉണ്ടില്ലെങ്കിലും മറ്റുള്ളവരെ ഊട്ടുന്നവർ, അവർ കരയുകയാണെങ്കിലും മറ്റുള്ളവരെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനും ഏതറ്റം വരെയും പോകുന്നവർ. അത്തരത്തിൽ ഒരാളെയാണ് നമ്മുക്ക് നടൻ രാജേഷ് ശർമ്മ നമുക്ക് പരിചയപ്പെടുത്തി തന്നത്. നൗഷാദ്.. എറണാകുളം ബ്രോഡ് വേക്ക് അടുത്ത് കച്ചവടം ചെയ്യുന്ന നൗഷാദ്.. കച്ചവടം എന്നാൽ അതിനു അത്രക്ക് മാറ്റൊന്നുമില്ല. ഫുട്പാത്തിൽ തുണിയും മറ്റും വിൽക്കുന്നതാണ് നൗഷാദിന്റെ തൊഴിൽ. നമുക്ക് അയാളെ നൗഷാദിക്ക എന്ന് വിളിക്കാം, കാരണം ആ ബഹുമാനം അയാൾ അർഹിക്കുന്നുണ്ട്..

പ്രളയ ബാധിത പ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവർക്ക് കൈമാറാൻ വേണ്ടി എറണാകുളം ബ്രോഡ് വേയിൽ അവശ്യ സാധനങ്ങൾ ശേഖരിക്കുകയായിരുന്നു രാജേഷ് ശർമ്മയും സംഘവും. അപ്പോഴാണ് നൗഷാദ് എന്റെ കൈയിൽ ആവശ്യത്തിന് തുണികൾ ഉണ്ടെന്നു പറഞ്ഞു രാജേഷ് ശർമയേയും കൂടെയുള്ളവരെയും കൂട്ടി പൂട്ടി കിടന്ന തന്റെ കട തുറന്നു കെട്ടു കണക്കിന് ഡ്രസ്സ്‌ അവർക്കായി ചാക്കിൽ നിറച്ചു നൽകിയത്. കൊടുത്തിട്ടും കൊടുത്തിട്ടും മനസ് നിറയാതെ നൗഷാദ് ചാക്കുകളിൽ തുണികൾ വാരി നിറച്ചു..

കേരളം ഒന്നടങ്കം നൗഷാദിന് കൈയടിക്കുന്നതാണ് പിന്നീട് കണ്ടത്. തുച്ഛമായ സമ്പാദ്യത്തിൽ നിന്നും കഷ്ടപ്പെടുന്നവർക്ക് വേണ്ടി ഒരു പങ്കു നൽകാൻ ആ മനുഷ്യൻ നൽകിയ മനസിനെ എല്ലാവരും പ്രകീർത്തിച്ചു. ഇന്ത്യക്ക് പുറത്തു നിന്നും നൗഷാദിനെ വിളിച്ചു പലരും സംസാരിച്ചു. നടൻ മമ്മൂട്ടിയും ജയസൂര്യയും അദ്ദേഹത്തിനെ വിളിച്ചു സംസാരിച്ചു. ഞങ്ങൾക്കാർക്കും തോന്നാത്ത ഒരു കാര്യമാണ് നിങ്ങൾ ചെയ്തതെന്ന് ആണ് മമ്മൂട്ടി പറഞ്ഞത്, “.

Comments are closed.