ജോസഫ് അലക്സ് തേവള്ളിപ്പറമ്പിൽ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ട് 22 വർഷങ്ങൾജോസഫ് അലക്സ്‌ തേവള്ളി പറമ്പിൽ എന്ന മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച വേഷങ്ങളിൽ ഒന്ന് പ്രേക്ഷകരിലേക്ക് എത്തിയിട്ട് 22 വർഷങ്ങൾ കഴിഞ്ഞു. രഞ്ജി പണിക്കറിന്റെ തിരക്കഥയിൽ ഷാജി കൈലാസ് ഒരുക്കിയ ചിത്രം ഒരു സൂപ്പർ ഡ്യുപർ ഹിറ്റായിരുന്നു.മുടി ഒന്ന് കൈ കൊണ്ട് തടവി ഘടാൽ ഖടിയൻ ഡയലോഗുകൾ നമ്മുടെ ചെവികളിൽ എത്തിച്ച ജോസഫ് അലക്സ്‌ മലയാളികളുടെ ഏറ്റവും ഇഷ്ട കഥാപാത്രങ്ങളുടെ ലിസ്റ്റിൽ എന്തായാലും ഉണ്ടാകും

1995 നവംബർ 15 നാണു ദി കിംഗ് തീയേറ്ററുകളിൽ എത്തിയത്. മാക് പ്രൊഡക്ഷൻസിന്റെ ബാനറിൽ എം അലി നിർമിച്ച ചിത്രത്തിന്റെ സംഗീതം രാജാമണിയും കാമറ ദിനേഷ് ബാബുവും രവി കെ ചന്ദ്രനുമാണ് കൈകാര്യം ചെയ്തത്. തലസ്ഥാനം, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, എന്ന് തുടങ്ങിയ രഞ്ജി പണിക്കർ ഷാജി കൈലാസ് ചിത്രങ്ങളുടെ നിരയിൽ എത്തിയ ചിത്രം ഒരുപക്ഷെ ആ ശ്രേണിയിൽ ഏറ്റവും മുന്നിട്ട് നിൽക്കുന്ന ചിത്രം കൂടെയാണ്

മലയാള സിനിമയെ ഡയലോഗുകൾ കൊണ്ട് മമ്മൂട്ടി എന്നാ ആ മഹാനടൻ അമ്മാനമാടിച്ചിട്ട് ഇരുപത്തി രണ്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും ഇന്നും ഒരു ഫ്രഷ്‌നെസ്സ് കിംഗ് എന്ന ചിത്രത്തിനുണ്ട് ജോസഫ് അലക്സ്‌ തേവള്ളി പറമ്പിൽ എന്ന നായകന്റെ പൗരുഷത്തിനുണ്ട്. വാളിന്റെ മൂർച്ചയുള്ള വാക്കുകൾ, അതിനു ഒരുപാട് കാലത്തെ തിളക്കമുണ്ടാകും