ജോസഫിനെ പ്രകീർത്തിച്ചു ശ്രീലങ്കൻ മാധ്യമം!!!!കഴിഞ്ഞ വര്ഷം പുറത്തു വന്ന ചിത്രങ്ങളിൽ വച്ചേറ്റവും വിജയം നേടിയ ചിത്രങ്ങളിൽ ഒന്നാണ് ജോസഫ്. അവയവ ദാന രംഗത്തിലെ തട്ടിപ്പുകളെയും ലോബ്ബികളെയും ചൂണ്ടിക്കാട്ടുന്ന ചിത്രത്തിന് വലിയ രീതിയിൽ ഉള്ളൊരു കൾട്ട് ഫോളോവിങ് ഉണ്ട്. ജോജു ജോർജിന്റെ തകർപ്പൻ പ്രകടനം സിനിമയുടെ ഏറ്റവും വലിയ മികവുകളിൽ ഒന്നാണ്. കഴിഞ്ഞ വർഷത്തെ മികച്ച സഹനടനുള്ള സംസ്ഥാന സർക്കാരിന്റെ അവാർഡ് ജോജുവിനെ തേടിയെത്തിയത് ജോസഫിലേ പ്രകടനമാണ്.

കേരളത്തിന് പുറത്തും ജോസഫ് ഒരുപാട് പേരിലേക്ക് എത്തിയിരുന്നു. പല ഭാഷകളിലേക്ക് ചിത്രത്തിന്റെ റീമേക്കിനെ കുറിച്ചുള്ള വാർത്തകൾ പല കുറി വന്നിരുന്നു. ഇപ്പോളിതാ ഒരു ശ്രീലങ്കൻ മാധ്യമം ചിത്രത്തിനെ പ്രശംസിച്ചു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. ചിത്രത്തിന്റെ മികവ് കൊണ്ടാണ് ഇങ്ങനെ ഒരു വലിയ കോളത്തിൽ ഇടം പിടിക്കുവാൻ ചിത്രത്തിന് കഴിഞ്ഞത്.

ശ്രീലങ്കയിൽ വലിയ രീതിയിൽ മലയാളി സിനിമകൾക്ക് ആരാധകരുണ്ട്. അടുത്തിടെ സോഷ്യൽ മീഡിയയിൽ ശ്രീലങ്കൻ മലയാള സിനിമ പ്രേമികളുടെ ഫെസ്ബൂക് ഗ്രൂപ്പിനെ കുറിച്ച് ഒക്കെ വാർത്തകൾ വന്നിരുന്നു. റിയാലിറ്റിയോട് സത്യസന്ധത പുലർത്തുന്ന മേക്കിങ് ആണ് മലയാള സിനിമക്ക് ശ്രീലങ്കയിൽ പോലും ഇത്രയും ആരാധകർ ഉണ്ടാക്കുന്നത്

Comments are closed.