ജോഷി ഈ പേരിന്‍റെ മാറ്റ് അങ്ങനെ കുറയില്ല..അതി ഗംഭീരമി ചിത്രം..റിവ്യൂ..

0
14

പൊറിഞ്ചു മറിയം ജോസ്.. ഒരുപക്ഷെ ഇതിനോളം പ്രേക്ഷകർ കാത്തിരുന്ന സിനിമ അടുത്തെങ്ങും ഉണ്ടായിട്ടില്ല. പുത്തൻ സ്റ്റാർടം സൃഷ്ടിച്ച ജോജുവിന്റെ പുതിയ ചിത്രമെന്നോ സ്‌ക്രീനിൽ എപ്പോഴും തകർക്കുന്ന ചെമ്പന്റെ മികവോ മാത്രമല്ല അതിനു കാരണം അതിനും മുകളിൽ ജോഷി എന്ന സംവിധായകന്റെ തിരിച്ചു വരവ് തന്നെയാണ്. മലയാളികളെ ഈ മനുഷ്യനോളം വിസ്മയിപ്പിച്ച സംവിധായകർ ഉണ്ടാകില്ല എന്ന് ഉറപ്പ് പറയാം. ബിഗ് ബഡ്ജറ്റ് പടങ്ങളുടെ പടച്ച തമ്പുരാൻ എന്ന ലേബൽ ജോഷിക്ക് കാത്തു സൂക്ഷിക്കാൻ കഴിയുമോ എന്നത് തന്നെയാണ് പൊറിഞ്ചു മറിയം ജോസ് കാണാൻ എത്തുന്നവരുടെ ആദ്യ ചിന്ത…

എല്ലാ അർഥത്തിലും ഒരു ജോഷി പടം തന്നെയാണ് പൊറിഞ്ചു മറിയം ജോസ്. ആ വാക്കിൽ നിന്നും എല്ലാം ഊഹിക്കാൻ കഴിയും എന്ന് തോന്നുന്നു. പരത്തി പറഞ്ഞാൽ ആക്ഷനും ഇമോഷനും റോമാൻസും മാസ്സും എല്ലാം ഇടകലർത്തി ഒരുക്കിയ കിടിലൻ എന്റെർറ്റൈനെർ. പ്രെഡിക്റ്റബിൾ ആയ സ്റ്റോറി ആണെങ്കിൽ പോലും ബില്ഡപ്പിലും മേക്കിങ്ങിലും അങ്ങനെ ഒരു മേക്കറുടെ കൈയൊപ്പ് പതിയുന്ന എല്ലാകാര്യത്തിലും ജോഷി മികവ് പുലർത്തിയിട്ടുണ്ട്. യൂഷ്വൽ ജോഷി ഹൈ വോൾട്ടേജ് എന്റെർറ്റൈനെർ..

പൊറിഞ്ചുവും ജോസും തമ്മിലുള്ള സൗഹൃദത്തിലൂടെ ആണ് കഥ ഇതൾ വിരിയുന്നത്. ഉറ്റ ചങ്ങാതിമാർ ആണ് ഇവർ. പൊറിഞ്ചുവിന് ഒരു പ്രണയമുണ്ടായിരുന്നു, മറിയം. ഒരു പള്ളി പെരുനാളിനു നാട്ടിലെ പ്രമാണിയായ ഐപ്പന്റെ കൊച്ചുമകനുമായി പൊറിഞ്ചുവും ജോസും കോർക്കുന്നു, കിട്ടിയ അടിയുടെ പ്രതികാരം തീർക്കാൻ ഐപ്പന്റെ കൊച്ചുമകൻ പ്രിൻസ് പകയോടെ കാത്തിരിക്കുന്നു അടുത്ത പള്ളി പെരുനാൾ വരെ. അടുത്ത പള്ളി പെരുന്നാളിൽ എന്ത് സംഭവിക്കും എന്നുള്ളതാണ് പടം പറയുന്നത്.

കോർ ഡ്രാമ എലമെന്റ് ആണെങ്കിലും അതിൽ നല്ല രീതിയിൽ മാസ്സ് പോര്ഷനുകൾ കൊണ്ട് വന്നിട്ടുണ്ട്. അതുപോലെ ഇമോഷണൽ ഘടകങ്ങളും നല്ല രീതിയിൽ കൊണ്ട് വന്നിട്ടുണ്ട്. ചെമ്പൻ വിനോദ് പൂണ്ടു വിളയാടിയിട്ടുണ്ട്. അതി ഗംഭീരമായ പ്രകടനം എന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. ജോജുവിന്റെ ആദ്യ മാസ്സ് ഹീറോ അവതാർ നല്ല രീതിയിൽ പുൾ ഓഫ് ചെയ്തിട്ടുണ്ട് അദ്ദേഹം. 90 കാലഘട്ടത്തെ മനോഹരമായി വരച്ചിടാൻ മാസ്റ്ററിനു കഴിഞ്ഞിട്ടുണ്ട്.അജയ് ഡേവിഡ് കാച്ചപ്പള്ളിയുടെ ക്യാമറയും നന്നായിരിന്നു

ഒറ്റവരി – കിടിലൻ പടം.. ജോഷിയുടെ മൊഞ്ചൊന്നും പൊയ്‌പോവൂല